വ്യാപകമാവുന്ന തെരുവ് നായഅക്രമങ്ങൾക്കെതിരെ ഉടൻ പരിഹാരം കാണണം:ഫ്രറ്റേണിറ്റി

New Update
1 (1)
കോട്ടക്കൽ: തെരുവ് നായ പ്രശ്നം രൂക്ഷമായ കോട്ടക്കൽ മുൻസിപ്പാലിറ്റിയിൽ ഭരണസമിതി ഉടൻ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകനും , തെരുവ് നായയുടെ ആക്രമണത്തിരയായ കുട്ടിയുടെ പിതാവുമായ കെ.എം.സ്വാലിഹ് നടത്തുന്ന സത്യാഗ്രഹത്തിനും , നിയമ പോരാട്ടത്തിനും എല്ലാ വിധ പിന്തുണയും നൽകുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്
Advertisment
ജില്ലാ പ്രസിഡന്റ് വി.ടി.എസ് ഉമർ തങ്ങൾ പറഞ്ഞു.
ജില്ലാ സെക്രട്ടറിയേറ്റംഗം ഷാറൂൻഅഹമ്മദ് ജില്ലാ കമ്മിറ്റിയംഗങ്ങളായ സാബിക് വെട്ടം, പി.കെ.അസ്‌ലം എന്നിവർ കുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചു.
നിരവധി മനുഷ്യരുടെ ജീവനുകളപഹരിച്ച്, ഇരുചക്രവാഹനങ്ങൾക്ക് ഉൾപ്പടെ അപകടങ്ങൾ സൃഷ്ടിച്ചു തെരുവുനായ പ്രശ്നം വലിയ സാമൂഹ്യ വിപത്ത് സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.
ചെറിയ കുട്ടികളടക്കം നൂറുകണക്കിന് മനുഷ്യരുടെ ജീവനപഹരിക്കാൻ തെരുവു നായ്ക്കൾ കാരണമായിട്ടുണ്ട്.
 മനുഷ്യജീവന് ഭീഷണിയായി നാട്ടിൽ പ്രശ്നങ്ങൾ വ്യാപകമാകുമ്പോഴും പ്രാദേശിക ഭരണകൂടങ്ങളും സർക്കാറും സ്വീകരിക്കുന്ന നിസംഗതക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾഉയരണമെന്നും ഫ്രറ്റേണിറ്റി നേതാക്കൾ അഭിപ്രായപ്പെട്ടു.
Advertisment