കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സൗജന്യ നാടൻ പാട്ട്, പടയണി പരിശീലനം ആരംഭിച്ചു

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
PADAYANI FLOCK SONG

കോട്ടയം: കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സൗജന്യ നാടൻ പാട്ട്, പടയണി പരിശീലനം ആരംഭിച്ചു. പരിശീലന കളരിയുടെ ബ്ലോക്ക് തല ഉദ്ഘാടനം കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് അജിത രതീഷ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി അധ്യക്ഷത വഹിച്ചു. വജ്രജൂബിലി ഫെലോഷിപ്പ് നേടിയ കലാകാരൻമാരാണ് ക്ലാസുകൾ നയിക്കുന്നത്. 

Advertisment


വിഴിക്കത്തോട്, മുട്ടപ്പളളി, ചോറ്റി, വേലനിലം എന്നീ ആയി നാല് കേന്ദ്രങ്ങളിലായാണ് പരിശീലനം നടക്കുന്നത്. അഞ്ചു വയസ്സു മുതൽ ഏതു പ്രായത്തിലുളളവർക്കും ഈ പരിശീലനകളരിയിൽ പങ്കെടുക്കാം. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ നടത്തുന്നത്.  ജില്ലാ കോർഡിനേറ്റർ അനൂപ്, ലൈബ്രറി കൗൺസിലംഗം ശിവൻ മാഷ് , സെക്രട്ടറി കെ.ബി സാബു, കെ.കെ പരമേശ്വരൻ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment