സ്വാതന്ത്ര്യ സമര സേനാനി കരിമണ്ണൂർ പള്ളിക്കാമുറി മണിമല ഔസേപ്പ് ജോർജ്ജ് അന്തരിച്ചു

New Update
OUSEP GEORGE

തൊടുപുഴ: സ്വാതന്ത്ര്യ സമര സേനാനി കരിമണ്ണൂർ പള്ളിക്കാമുറി മണിമല ഔസേപ്പ് ജോർജ്ജ്(വർക്കിച്ചൻ മണിമല - 96) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ 30/7/2025(ബുധൻ) ഉച്ചകഴിഞ്ഞ് മൂന്നിന് ബിഷപ്പ് മാർ ജോർജ്ജ് പുന്നക്കോട്ടിലിന്റെ കാർമ്മികത്വത്തിൽ വീട്ടിൽ ആരംഭിച്ച് പള്ളിക്കാമുറി ലിറ്റിൽ ഫ്ലവർ പള്ളിയിൽ ആയിരിക്കും തുടർന്നുള്ള കർമ്മങ്ങൾ. 

Advertisment

ഭൗതീക ശരീരം 29/7/2025(ചൊവ്വ) വൈകുന്നേരം നാലിന് വസതിയിൽ കൊണ്ടുവരും. ഭാര്യ റോസക്കുട്ടി കാളകെട്ടി ഈറ്റത്തോട്ട്.  കുടുംബാംഗമാണ്. 

മക്കൾ: വിമല, ജോസ്, ഗീത, സീതമ്മ(റിട്ട. അസി. പ്രൊഫസർ, വിശ്വജ്യോതി എഞ്ചിനീയറിങ്ങ് കോളേജ് വാഴക്കുളം), സുരേഷ്(ക്യാപ്റ്റൻ, ഷിപ്പിങ്ങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ), കൊച്ചുറാണി, ജോർജ്ജ്കുട്ടി(മർച്ചന്റ് നേവി). മരുമക്കൾ: അബ്രാഹം കുരിശുംമൂട്ടിൽ(ആയവന), ജാൻസി, വെട്ടുപറമ്പിൽ(മുട്ടാർ), സണ്ണി, നാട്ടുനിലം(രാമപുരം), റെമ്മി, പാറത്താഴം, കരിമണ്ണൂർ(റിട്ട. സീനിയർ എഞ്ചിനീയർ, ദൂരദർശൻ, ), ആനി ആന്റണി, തെക്കേക്കര, കളമശ്ശേരി(അധ്യാപിക, രാജഗിരി പബ്ളിക് സ്കൂൾ,, കളമശേരി), സോണി, ചെല്ലംതറ(കൊടുങ്ങൂർ), ഡോ. റെക്സി ടോം, ഉഴുത്തുവാൽ, പ്രവിത്താനം(അധ്യാപിക, സെൻ്റ് ജോർജ് എച്ച്.എസ്.എസ്. കലയന്താനി).


വർക്കിച്ചൻ മണിമല

1929ൽ പയപ്പാർ മണിമല കൊച്ചൗസേപ്പ് - മറിയാമ്മ ദമ്പതികളുടെ മൂത്ത പുത്രനായി ജനിച്ചു. മുണ്ടാങ്കൽ ലിറ്റിൽ ഫ്ലവർ സ്കൂളിൽ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് പാലാ സെന്റ് തോമസ് ഹൈസ്കൂളിൽ ചേർന്നു. പിന്നീട് എറണാകുളം സേക്രട്ട് ഹാർട്ട് കോളേജിലും, തൃശൂർ കേരള വർമ്മ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. സ്കൂൾ വിദ്യാഭ്യാസ കാലത്ത് നടന്ന സ്വാതന്ത്ര്യ സമരത്തിൽ സജ്ജീവമായി പങ്കെടുത്തു. 

ആർ.വി തോമസിൻ്റെ സഹോദരി പുത്രനായ വർക്കിച്ചൻ ആർ.വി തോമസിന്റെ കാലടികളെ പിന്തുടർന്നു. മീനച്ചിൽ താലൂക്ക് സ്റ്റുഡന്റ്സ് കോൺഗ്രസിൻ്റെ ഓർഗനൈസറായി പ്രവർത്തനം തുടങ്ങി. ആ കാലഘട്ടത്തിൽ നിയമ നിഷേധ പ്രസ്താനത്തിൽ പങ്കെടുക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്തു. പാലാ റബ്ബർ കർഷക സംഘത്തിൻ്റെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു.

 1960ൽ കാഞ്ഞിരപ്പള്ളി ഈറ്റത്തോട്ട് തൊമ്മൻ -  റോസ ദമ്പതികളുടെ ഇളയ മകൾ റോസക്കുട്ടിയെ വിവാഹം ചെയ്തു. 1966ൽ പിതാവിൻ്റെ ധന നിശ്ചയ പ്രകാരം വെള്ളിയാമറ്റത്ത് താമസമാക്കി. വെള്ളിയാമറ്റം സെന്റ് ജോർജ്ജ് ബാങ്കിന്റെ മാനേജിങ്ങ് പാർടണറായി പ്രവർത്തിച്ചു. അവികസിത വെള്ളിയാമറ്റം പഞ്ചായത്തിൻ്റെ ഉന്നതിക്കായി ഏറെ പരിശ്രമിച്ചു. 1978ൽ ഉടുമ്പന്നൂർ, കരിമണ്ണൂർ ഭാഗങ്ങളിൽ സ്ഥലം വാങ്ങിക്കുകയും പള്ളിക്കാമുറിയിൽ മൂത്ത മകൻ ജോസിനൊപ്പം താമസിച്ച് വരികയുമായിരുന്നു. കാർഷിക രംഗത്ത് മികച്ച് പ്രവർത്തനം കാഴ്ച്ച വച്ചിരുന്നു. വാർധക്യത്തിലും കാർഷിക രംഗത്ത് മുഴുകിയും പൊതുപ്രവർത്തന രംഗത്തേക്ക് ആശയങ്ങൾ കൈമാറിയും വർക്കിച്ചൻ സജ്ജീവമായിരുന്നു.

Advertisment