സ്ത്രീ ശാക്തീകരണത്തിൻ്റെ സന്ദേശമുയർത്തി 'ഫ്രീഡം ഫ്യൂഷൻ ഫാഷൻ ലൈവ് മ്യൂസിക്' പ്രോഗ്രാം 25 ന് കോഴിക്കോട്

New Update
FREEDOM FUsion Fashion

കോഴിക്കോട്: സ്ത്രീ ശാക്തീകരണത്തിൻ്റെ സന്ദേശമുയർത്തി ഫ്യൂച്ചർ ഇന്നവേഷൻസ് ഇവെന്റ്സ് സംഘടിപ്പിക്കുന്ന ഫ്രീഡം ഫ്യൂഷൻ ഫാഷൻ ലൈവ് മ്യൂസിക് പ്രോഗ്രാം 25 ന് കോഴിക്കോട് നടക്കും. 

Advertisment

പ്രമുഖ സിനിമാ താരം ഇടവേള ബാബുവാണ് ഷോ ഡയറക്ടർ. കോഴിക്കോട് ഇൻഡോർ സ്‌റ്റേഡിയത്തിൽ ഉച്ചയ്ക്ക് 2 മണി മുതൽ നടക്കുന്ന പരിപാടി വനം മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഷോയുടെ ബ്രോഷർ പ്രകാശനം മാത്യഭൂമി ചെയർമാൻ പി.വി ചന്ദ്രൻ നിർവ്വഹിച്ചു. എഫ്.ഐ ഇവൻ്റ്സ് ചെയർമാൻ എം.പി രജ്ഞിത്ത്, സിഇഒ ഇസ മുല്ലോലി തുടങ്ങിയവർ സംബന്ധിച്ചു.

വിവാഹിതർക്കും അവിവാഹിതരുമായ പുരുഷൻമാർക്കും വനിതകൾക്കുമായി എഫ്.ഐ ഇവന്റ്സ് നടത്തുന്നുണ്ട്.  ഇന്ത്യയ്ക്കകത്തുനിന്നും പുറത്തു നിന്നുമായി 35 ഓളം മൽസരാർത്ഥികൾ മാറ്റുരയ്ക്കുന്ന ഷോയുടെ കോറിയോഗ്രാഫി നിർവ്വഹിക്കുന്നത് പ്രശസ്ത ഫാഷൻ കോറിയോഗ്രാഫറും നടനുമായ ഡാലു കൃഷ്ണദാസാണ്.

ഇതോടൊപ്പം ഫ്രീഡം നൈറ്റ് എന്ന പേരിൽ പ്രശസ്ത ഫ്യൂഷൻ താരം വേദ മിത്ര, ഇന്റർനാഷണൽ ഡി.ജെ സനാ എന്നിവരുടെ മ്യൂസിക്കൽ പ്രോഗ്രാമും ഉണ്ടായിരിക്കും.

പ്രവേശന പാസിനും  കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക - 9895569111,9895982472.

Advertisment