ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ വോളിബോൾ സൗഹൃദ മത്സരം

New Update
714615bb-89c2-459a-9855-f9585659bd9f

ഉഴവൂർ: സെന്റ് സ്റ്റീഫൻസ് കോളേജ് കായിക വിഭാഗവും ഉഴവൂർ ഭാവന ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച വോളിബോൾ സൗഹൃദ മത്സരം കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30ന് നടത്തപ്പെട്ടു. കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റുകൾ തമ്മിലായിരുന്നു മത്സരം.

Advertisment

ചടങ്ങിന്റെ ഭാഗമായി കോളേജിന്റെ വോളിബോൾ ടീമിന് ഭാവന ക്ലബിന്റെ ആഭിമുഖ്യത്തിൽ ജേഴ്‌സി കിറ്റുകൾ സംഭാവനയായി നൽകി. പ്രിൻസിപ്പൽ ഡോ. സിൻസി ജോസഫ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജേഴ്‌സികളുടെ ഔപചാരിക പ്രകാശനവും നടന്നു. അണ്ടർ-16 ഏഷ്യൻ വോളിബോൾ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ മാസ്റ്റർ എഡ്വിൻ പോൾ സിബിയെ ചടങ്ങിൽ ആദരിച്ചു.

കായിക വിഭാഗം മേധാവി ഡോ. മാത്യൂസ് എബ്രഹാം സ്വാഗതവും ഭാവന ക്ലബ് അംഗവും കോട്ടയം ജില്ലാ പഞ്ചായത്ത്‌ മെമ്പറും ആയ ശ്രീ പി.എം. മാത്യു, മാസ്റ്റർ എഡ്വിൻ പോൾ സിബി എന്നിവർ ആശംസകളും അർപ്പിച്ചു.

ഉഴവൂർ കോളേജിന്റെ  കായിക പാരമ്പര്യത്തിന് കോളേജിന്റെ പുതിയ സ്പോർട്സ് ടീം ഉണർവേകുമെന്ന് യോഗത്തിൽ അഭിപ്രായപ്പെട്ടു. കോളേജിലെ ഭാവിവാഗ്ദാനങ്ങളായ യുവ ടീമിന് എല്ലാവരും പിന്തുണയും ആശംസകളും അറിയിച്ചു. ഭാവന ക്ലബിനെ പ്രതിനിധീകരിച്ച്  രാജു കല്ലട,   സൈമൺ പരപ്പനട്ട്,   പി.എൽ. എബ്രഹാം എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.

Advertisment