കോട്ടയം പള്ളം ബ്ലോക്കിലെ സ്‌കൂളുകളിൽ ജി-ബിന്നും വാട്ടർ പ്യൂരിഫയറും വിതരണം ചെയ്തു

New Update
pollam block

കോട്ടയം: പള്ളം ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള സർക്കാർ സ്‌കൂളുകളിൽ ഇനി ജൈവമാലിന്യമെല്ലാം ജൈവവളമാകും. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൈവ മാലിന്യ സംസ്‌കരണത്തിനായി ചാന്നാനിക്കാട് ഗവ. എൽ.പി. സ്‌കൂളിന് ജി-ബിന്നുകൾ നൽകിക്കൊണ്ട് മാലിന്യ സംസ്‌കരണ മേഖലയിൽ മാതൃകയാവുകയാണ് ബ്ലോക്ക് പഞ്ചായത്ത്. ഇതോടൊപ്പം ബ്ലോക്കിനു കീഴിൽ വരുന്ന 12 സർക്കാർ സ്‌കൂളുകൾക്കും ജി-ബിൻ വിതരണം ചെയ്തു.

Advertisment


ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3,80,000 രൂപ വിനിയോഗിച്ചാണ് ജി-ബിൻ വിതരണം നടപ്പാക്കിയത്. 50,000 രൂപയോളം വിലവരുന്ന വാട്ടർ പ്യൂരിഫയറും ബ്ലോക്ക് പഞ്ചായത്ത് 18 സ്‌കൂളുകൾക്ക് കൈമാറി. ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 8,40,000 രൂപ വിനിയോഗിച്ചാണ് പ്യൂരിഫയർ വിതരണം ചെയ്തത്.

വിതരണത്തിന്റെ ഉദ്ഘാടനം പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് നിർവഹിച്ചു.  പഞ്ചായത്ത് അംഗം സി.എം. സലി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി അനിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീലമ്മ ജോസഫ്, സ്‌കൂൾ ഹെഡ്മിസ്ട്രസ് സില്ല എന്നിവർ സംസാരിച്ചു.