മുൻ സ്പീക്കറും മന്ത്രിയുമായിരുന്ന ജി. കാർത്തികേയന്റെ പത്താം ചരമവാർഷികം ആചരിച്ചു

New Update
g karthikeyan

മുൻ സ്പീക്കറും മന്ത്രിയും ആയിരുന്ന ജി. കാർത്തികേയന്റെ പത്താം ചരമവാർഷിക ദിനത്തിൽ വർക്കല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ അദ്ദേഹത്തിന്റെ ഛായ ചിത്രത്തിന് മുന്നിൽബ്ലോക്ക്‌ പ്രസിഡന്റ്‌ എം. എൻ. റോയ് പുഷ്പാർച്ചന നടത്തുന്നു. മുൻ മുൻസിപ്പൽ ചെയർമാൻ കെ. സൂര്യപ്രകാശ്, റാഫി പ്രശാന്തൻ, യാക്കുബ് എന്നിവർ സമീപം.

വർക്കല :മുൻ സ്പീക്കറും മന്ത്രിയും ആയിരുന്ന ജി. കാർത്തികേയന്റെ പത്താം ചരമവാർഷികം ആചരിച്ചു.   വർക്കല ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം എൻ റോയിയുടെ   അധ്യക്ഷതയിൽ കോൺഗ്രസ് ബ്ലോക്ക്  കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ മുൻ  വർക്കല   നഗരസഭ   ചെയർമാൻ കെ. സൂര്യപ്രകാശ്, റാഫി, പ്രശാന്തൻ, യാക്കുബ് തുടങ്ങിയവർ സംസാരിച്ചു.ജി കാർത്തികേയന്റെ   ചിത്രത്തിനു മുന്നിൽ ഹാരാർപ്പണവുംപുഷ്‌പ്പാർച്ചനയും നടത്തി.

 റിപ്പോർട്ടർ  സജീവ്   ഗോപാലൻ, വർക്കല.

Advertisment