തെന്നല നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഉറ്റസുഹൃത്തെന്നു ജി.സുകുമാരന്‍നായര്‍. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നിട്ടും പെരുന്നയില്‍ വന്ന് 2024ലെ മന്നം ജയന്തിസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ അദ്ദേഹം സന്മസ് കാണിച്ചിരുന്നു. കുടുംബത്തിലെ ഒരംഗം എന്നപോലെ അദ്ദേഹത്തിന്റെ വേര്‍പാട് നായര്‍ സര്‍വീസ് സൊസൈറ്റി കാണു

New Update
g sukumaran nair perunna

ചങ്ങനാശേരി: സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയും തന്റെ വ്യക്തിപ്രഭാവം കൊണ്ടു ജനമനസുകളില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയുമായിരുന്നു തെന്നല ബാലകൃഷ്ണ പിള്ള മന്നത്തു പത്മനാഭന്റെ ആരാധകനും നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഉറ്റസുഹൃത്തും ആയിരുന്നു അദ്ദേഹമെന്നു ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ അനുസ്മരിച്ചു. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നിട്ടും പെരുന്നയില്‍ വന്ന് 2024ലെ മന്നം ജയന്തിസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ അദ്ദേഹം സന്മസ് കാണിച്ചിരുന്നു. കുടുംബത്തിലെ ഒരംഗം എന്നപോലെ അദ്ദേഹത്തിന്റെ വേര്‍പാട് നായര്‍ സര്‍വീസ് സൊസൈറ്റി കാണുകയും ആ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും സുകുമാരന് നായര്‍ പറഞ്ഞു.