/sathyam/media/media_files/2026/01/04/703e12e3-5101-453e-b0ca-5a79f828bba8-2026-01-04-22-01-43.jpg)
തിരുവനന്തപുരം: താരസംഘടന അമ്മയുടെ പ്രഥമ സെക്രട്ടറിയും ഗാന്ധിഭവന്‍ കുടുംബാംഗവുമായിരുന്ന അന്തരിച്ച ചലച്ചിത്രതാരം ടി.പി. മാധവന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ചലച്ചിത്ര ലോകത്തെ സമഗ്ര സംഭാവനകള്‍ക്കായി ഗാന്ധിഭവന്‍ ഏര്‍പ്പെടുത്തിയ പ്രഥമ ഗാന്ധിഭവന്‍-ടി.പി. മാധവന്‍ നാഷണല്‍ അവാര്‍ഡ് ഇന്ന് പ്രശസ്ത നടന്‍ ജഗതി ശ്രീകുമാറിന് സമ്മാനിച്ചു.
25000/- രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് ഗാന്ധിഭവന്‍ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ പുനലൂര്‍ സോമരാജന്‍ ജഗതി ശ്രീകുമാറിന്റെ തിരുവനന്തപുരത്തെ വസതിയിലെത്തി സമ്മാനിച്ചു.
ജഗതി ശ്രീകുമാറിന്റെ 75-ാം ജന്മദിനം കേക്ക് മുറിച്ച് കുടുംബാംഗങ്ങളോടൊപ്പം ആഘോഷിക്കുകയും ചെയ്തു.
ഗാന്ധിഭവന്‍ ഭാരവാഹികളായ ജി. ഭുവനചന്ദ്രന്‍, വിന്‍സെന്റ് ഡാനിയേല്‍, മണക്കാട് രാമചന്ദ്രന്‍ എന്നിവരും ജഗതി ശ്രീകുമാറിന്റെ പത്‌നി ശോഭ, മക്കളായ രാജ്കുമാര്‍, പാര്‍വ്വതി എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
ജഗതിക്കൊപ്പം നടനും സംവിധായകനും നിര്‍മ്മാതാവുമായ പത്മശ്രീ മധുവിനും ഗാന്ധിഭവന്‍ - ടി.പി. മാധവന്‍ നാഷണല്‍ അവാര്‍ഡ് ജനുവരി 6 ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് തിരുവനന്തപുരം കണ്ണമ്മൂലയിലെ വസതിയിലെത്തി സമ്മാനിക്കുമെന്ന് ഗാന്ധിഭവന്‍ ഭാരവാഹികള്‍ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us