New Update
/sathyam/media/media_files/2026/01/18/img-20260117-wa0330-2026-01-18-21-48-43.jpg)
പാലക്കാട്: കരിമ്പ,കല്ലടിക്കോട് കേന്ദ്രമായി ജില്ലയിൽ പ്രവർത്തിക്കുന്ന
സമന്വയ കലാ സാംസ്കാരിക വേദി അയ്യപ്പങ്കാവ് എൻ എസ് എസ് ഹാളിൽ ഗാനാലാപന മത്സരം നടത്തി.
Advertisment
വളരെ വൈവിധ്യമാർന്ന പരിപാടികളുമായി മുന്നോട്ട് പോകുന്ന സമന്വയ,പാട്ടുകാരെ പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച ഗായകരെ കണ്ടെത്തുന്നതിനുമായിട്ടാണ് സമന്വയ രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ, പാട്ടുത്സവം സംഘടിപ്പിച്ചത്.
'ആർക്കും പാടാം പുരസ്കാരം നേടാം' എന്ന പ്രമേയത്തിൽ ഗായകർ ഇഷ്ടപ്പെട്ട മലയാള സിനിമാഗാനങ്ങൾ കരോക്കെ സഹായത്തോടെ അവതരിപ്പിക്കുന്നതായിരുന്നു രണ്ടു റൗണ്ട് ആയി നടത്തിയ പാട്ടുത്സവം. എഴുപതിലേറെ ഗായകർ പങ്കെടുത്ത മത്സരം വേറിട്ടതും ശ്രോതാക്കൾക്ക് ആസ്വാദ്യകരവുമായി.
മത്സരങ്ങളിൽ വിജയി ആയോ എന്നത് പ്രധാനമല്ല നിലനിർത്തേണ്ടത് സ്വപ്‌നങ്ങളാണ്.കലയിൽ നാം സമർപ്പിതരാകുമ്പോൾ മറ്റുള്ളവർക്കും അത് ആസ്വാദ്യകരമാവും. ഗസൽ ഗായികയും അഭിനേത്രിയുമായ സുനിതാ നെടുങ്ങാടി ഉദ്ഘാടന വേദിയിൽ പറഞ്ഞു.
സി.കെ. ജയശ്രി അധ്യക്ഷയായി.വി.പി.ജയരാജൻ ആമുഖ ഭാഷണം നടത്തി.കെ.കോമളകുമാരി അതിഥിയെ ഉപഹാരം നൽകി ആദരിച്ചു.പി.എസ്.രാമചന്ദ്രൻ സ്വാഗതവും ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട ഗായകരെ ഉൾപ്പെടുത്തി ഗ്രാന്റ് ഫിനാലെ ജനുവരി 31ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us