New Update
/sathyam/media/media_files/2025/10/02/img-20251002-wa0051-2025-10-02-21-44-30.jpg)
മലപ്പുറം : സയണിസ്റ്റ് വംശഹത്യയെ പ്രതിരോധിക്കുന്ന ഫലസ്തീനികളോടുള്ള ലോക മനസാക്ഷിയുടെ പ്രതീകമാണ് ഗ്ലോബൽ സുമൂദ് ഫ്ലോട്ടിലയെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറിയേറ്റംഗം ഫയാസ് ഹബീബ് പറഞ്ഞു.
Advertisment
ഫ്രറ്റേണിറ്റി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച സോളിഡാരിറ്റി വിത്ത് സുമോദ് ഫ്ലോട്ടിലാ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫ്രറ്റേണിറ്റി മലപ്പുറം ജില്ല പ്രസിഡന്റ് വി ടി എസ് ഉമർ തങ്ങൾ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി അമീൻ യാസിർ മുഖ്യപ്രഭാഷണം നടത്തി. ജില്ല ജനറൽ സെക്രട്ടറി കെ പി ഹാദി ഹസ്സൻ, സംസ്ഥാന കമ്മിറ്റി അംഗം സബീൽ ചെമ്പ്രശ്ശേരി ജില്ല വൈസ് പ്രസിഡന്റ് പി സുജിത്ത്, സെക്രട്ടറിമാരായ ഷാറൂൺ അഹ്മദ് കോട്ടക്കൽ, വി.കെ മാഹിർ, അസ്ലം പള്ളിപ്പടി, അജ്മൽ തോട്ടോളി, ഫായിസ് മാള, അറഫാത്ത് മങ്കട, സാജിത വടക്കാങ്ങര തുടങ്ങിയവർ സംസാരിച്ചു.