ആലപ്പുഴ: മുഹമ്മയിൽ രാജിജുവലറി ഉടമ രാധാകൃഷ്ണൻ പോലീസ് കസ്റ്റഡിയിൽ മരണപ്പെട്ട സംഭവം അന്വേഷണത്തിൽ സർക്കാർ നിസ്സംഗത പുലർത്തുന്നുവെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർമർച്ചൻ്സ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് റോയി പാലത്ര ആരോപിച്ചു.
ഫെബ്രുവരി 6 ന് മഫ്ത്തി പോലീസ് കടയിലെത്തി കസ്റ്റഡിയിൽ എടുത്ത രാധാകൃഷ്ണനെ കടത്തുരുത്തി എസ്.എച്ച്.ഒ യുടെ നേതൃത്വത്തിൽപോലീസ് കാർ ചേർന്ന് ഭീകരമായി മർദ്ദിച്ചു എന്ന് പറയപ്പെടുന്ന മെഴികൾ ശരിവെക്കുന്ന പോസ്റ്റ് മാർട്ടം റിപ്പോർട്ട് പുറത്ത് വന്നിട്ടും എസ്. എച്ച്.ഒക്ക് എതിരേയും.
പോലീസിന് എതിരേയും നടപടി എടുക്കുന്ന കാര്യത്തിൽ സർക്കാർ അമാന്തിക്കുന്ന തായി റോയി പറഞ്ഞു. 'മരണപ്പെട്ട രാധാകൃഷ്ണൻ്റെ കുടുബാംഗങ്ങൾ ഇന്ന് ( 6-3-25) കടത്തുരുത്തി സി.ഐ. ഓഫീസിലേക്ക് നടത്തുന്ന മാർച്ച് അന്വേഷണം പ്രഖ്യാപിച്ചും. എസ്. എച്ച്.ഒയെ മാറ്റി നിർത്തി നീതിപുർവ്വമായ അന്വേഷണം പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും, രാധാകൃഷ്ണൻ്റെ കുടുബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും എ.കെ.ജി.എസ്.എം.എ.ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് എ.കെ.ജി.എസ്, എം.എ.ചെയർമാൻ ഡോ ബി. ഗോവിന്ദൻ്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയ ന്നും അദ്ദേഹം പറഞ്ഞു സംഭവത്തെ സർക്കാർ നിസ്സാരവൾക്കരിക്കരുതെന്ന് എ.കെ.ജി.എസ്.എം.എ. ജില്ലാ ഭാരവാഹികളായ നസീർ പുന്നക്കൽ, എബി തോമസ്, കെ.നാസർ എന്നിവർ ആവശ്യപ്പെട്ടു