/sathyam/media/media_files/2025/08/07/akgsma-alappuzha-2025-08-07-13-00-32.jpg)
ആലപ്പുഴ: തുടർച്ചയായുള്ള സ്വർണ്ണ വിലവർദ്ധനവിനെ തുടർന്ന് ചെറുകിട വ്യാപാര മേഖലയിൽ വ്യാപാരമാന്ദ്യം അനുഭവപ്പെടുന്നതായി ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി നസീർ പുന്നക്കൽ പറഞ്ഞു.
ഡിസംബർ മാസത്തിൻ്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഒരു ഗ്രാം പോലും വിൽക്കാത്ത ഒട്ടനവധി വ്യാപാര സ്ഥാപനങ്ങളുണ്ട്. വ്യാപാരമാന്ദ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ ജി.എസ്.ടി അടക്കുന്നതിൽ മോറട്ടോറിയം പ്രഖ്യാപിക്കണം. ജീവനകാർക്ക് ശമ്പളം, കടവാടക പോലും നൽകാൻ തൊഴിൽ ഉടമക്ക് സാധിക്കാത്ത സാഹചര്യമാണ്.
ഒരു പവൻ സ്വർണ്ണം വാങ്ങുമ്പോൾ ഉപഭോക്താവ് പവന് മൂവായിരത്തിലേറെ രൂപയാണ് ജി.എസ്.ടി ഇനത്തിൽ നൽകേണ്ടത് ജി.എസ്.ടി നിലവിൽ വരുമ്പോൾ സ്വർണ്ണ വില പവന് 20000 രൂപയായിരുന്നു. പവന് 600 രൂപയായിരുന്നു ജി.എസ് ടി . സ്വർണ്ണവില അഞ്ചിരട്ടി വർദ്ധിച്ചിട്ട് പോലും സ്വർണ്ണത്തിനുള്ള ജി.എസ്.ടി ഒരു ശതമാനമാക്കണമെന്ന് സംഘടനയുടെ ആവശ്യം ജി.എസ്. ടി കൗൺസിൽ അംഗീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us