Advertisment

ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ വിവിധ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾക്കായി സംസ്ഥാന ബജറ്റിൽ നീക്കിവച്ചിരിക്കുന്ന തുകയിൽ നിന്നും വൻ തുക വെട്ടിക്കുറച്ച സർക്കാർ നടപടി പ്രതിഷേധാർഹം - കത്തോലിക്ക കോൺഗ്രസ്

New Update
Catholic Congress

 കൊച്ചി : സംസ്ഥാന ബജറ്റിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ വിവിധ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾക്കായി നീക്കിവച്ചിരിക്കുന്ന തുകയിൽ നിന്നും വൻ തോതിൽ   വെട്ടിക്കുറച്ച സർക്കാർ നടപടി അപലനീയവും പ്രതിഷേധാർഹവുമാണെന്ന് കത്തോലിക്ക കോൺഗ്രസ് എറണാകുളം അങ്കമാലി അതിരൂപത സമിതി .

Advertisment

 പ്രസ്തുത നടപടി സാധാരണക്കാരായ ന്യൂനപക്ഷങ്ങളോടുള്ള കടുത്ത വെല്ലുവിളിയും , സർക്കാരിന്റെ ന്യൂനപക്ഷങ്ങളോടുള്ള വിവേചനപരമായ സമീപനവുമാണ് . ന്യായമായ ഒരു കാരണവും ഇല്ലാതെ സ്‌കോളർഷിപ്പ് തുക വെട്ടിക്കുറച്ച സർക്കാർ നടപടി സത്വരമായി പിൻവലിക്കണം എന്നും ന്യൂനപക്ഷ ക്ഷേമ ഫണ്ട് പൂർണ്ണമായി ന്യൂനപക്ഷങ്ങൾക്കായി ആണ് ചിലവഴിക്കപ്പെടുന്നത് എന്ന് സർക്കാർ ഉറപ്പു വരുത്തണമെന്നും കത്തോലിക്ക കോൺഗ്രസ് നേതൃയോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു .      
    
ക്രിസ്ത്യൻ ന്യൂനപക്ഷണങ്ങളോടുള്ള സർക്കാർ അവഗണന തുടരുന്നത് ഇനിയും അംഗീകരിക്കാൻ ആവില്ല . ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥയെക്കുറിച്ചുള്ള ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്താനോ , തുടർനടപടികൾ സ്വീകരിക്കാനോ സംസ്ഥാന ന്യൂനപക്ഷ വകുപ്പ് ഇത് വരെയും തയ്യാറായിട്ടില്ല എന്നത് ഏറെ ദുരൂഹവും , അതിലേറെ നിരാശാജനകവുമാണ് .

ന്യൂനപക്ഷ ക്ഷമ വകുപ്പിന്റെ പ്രവർത്തനങ്ങളും , നിലപാടുകളും ന്യൂനപക്ഷ വിരുദ്ധമാവുകയാണ് എന്ന് യോഗം വിലയിരുത്തി . ഇനിയും സംസ്ഥാന സർക്കാർ ന്യൂനപക്ഷ വിരുദ്ധത തുടർന്നാൽ ശക്തമായ പ്രതിഷേധ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് കത്തോലിക്ക കോൺഗ്രസ് നേതൃയോഗം പ്രസ്താവിച്ചു .      
 
അതിരൂപത പ്രസിഡന്റ് ഫ്രാൻസീസ് മൂലൻ അദ്ധ്യക്ഷത വഹിച്ച നേതൃയോഗത്തിൽ ജനറൽ സെക്രട്ടറി സെബാസ്റ്യൻ ചെന്നേക്കാടൻ , ട്രെഷറർ എസ്. ഐ . തോമസ് , ഗ്ലോബൽ വൈസ് പ്രെസിഡന്റ് ബെന്നി ആന്റണി , ഭാരവാഹികളായ ഡെന്നി തോമസ് , വർഗീസ് കോയിക്കര,  ബേബി പൊട്ടനാനി, ജോൺസൻ പടയാട്ടി , മേരി റാഫി ,   ജോസ് ആൻ്റണി , കെ പി പോൾ , ആന്റണി പാലമറ്റം , സെജോ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു .

Advertisment