തൊഴിലാളി സമരങ്ങളെ അവഗണിക്കുന്ന സർക്കാർ നിലപാട് തിരുത്തണം -എസ്.ടി.യു

New Update
stu clt

കോഴിക്കോട്: ശമ്പളത്തിനും, പെൻഷനും ആനുകൂല്യങ്ങൾക്കും വേണ്ടി തൊഴിലാളികൾ നടത്തുന്ന സമരങ്ങളെയും പ്രക്ഷോഭങ്ങളെയും നിരന്തരമായി അവഗണിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന സംസ്ഥാന സർക്കാർ നിലപാട് തിരുത്തണമെന്ന് എസ്.ടി.യു സംസ്ഥാന നേതൃസമിതി യോഗം ആവശ്യപ്പെട്ടു.

Advertisment

സംസ്ഥാനത്തെ തൊഴിൽ മേഖലകൾ തകർച്ചയിലും ശമ്പളവും പെൻഷനും ആനുകൂല്യങ്ങളും ലഭിക്കാതെ തൊഴിലാളികൾ ദുരിതത്തിലുമാണ്. സംസ്ഥാന സർക്കാരിൻ്റെ തല തിരിഞ്ഞ നയങ്ങൾക്കെതിരെ ഭരണപക്ഷ സംഘടനകൾ ഉൾപ്പെടെ  എല്ലാ വിഭാഗം തൊഴിലാളികളും സമരത്തിലാണ്. 


സമരം ചെയ്യുന്നവരുടെ പാരമ്പര്യവും ജാതകവും നോക്കിയല്ല തൊഴിൽ സമരങ്ങളിൽ സർക്കാർ നിലപാട് സ്വീകരിക്കേണ്ടത്. വിവിധ വിഭാഗം തൊഴിലാളികളും സംഘടനകളും നടത്തുന്ന സമരങ്ങളുടെ ഗുണഫലം ഭരണ അനുകൂല സംഘടനകൾക്ക് ലഭിക്കുന്ന വിധം മന്ത്രിമാർ പരാമർശങ്ങൾ നടത്തുന്നതും ഉത്തരവ് ഇറക്കുന്നതും പരിഹാസ്യമാണ്.


യോജിച്ച സമരങ്ങളും മുന്നേറ്റങ്ങളും നടന്നു വരുന്ന ഈ കാലഘട്ടത്തിൽ ഇടത് സർക്കാർ സമരങ്ങളോട് സ്വീകരിക്കുന്ന നിലപാട് ദുരുദ്ദേശപരമാണ്. ആശാ വർക്കർമാർ ഉൾപ്പടെയുള്ള സ്കീം വർക്കർമാരുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങൾ ദീർഘകാലമായി നടന്നു വരികയാണ്.

ആശാ വർക്കർമാരുടെ വിവിധ വിഷയങ്ങൾ ഉന്നയിച്ച് എസ്.ടി.യു ഉൾപ്പെടെയുള്ള തൊഴിലാളി സംഘടനകൾ നിരവധി നിവേദനങ്ങൾ നൽകുകയും ഇപ്പോൾ നടക്കുന്ന  പാർലമെൻ്റ് സെഷനിൽ മുസ്ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീർ എം.പി ആശാ വർക്കർമാരുടെ പ്രയാസങ്ങൾ ഉന്നയിക്കുകയും ചെയ്തതാണ്. നടന്നു വരുന്ന നിയമസഭാ സമ്മേളനത്തിലും സ്കീം വർക്കർമാരുടെ പ്രശനങ്ങൾ മുസ്ലിം ലീഗ്  ജനപ്രതിനിധികൾ  ഉന്നയിക്കുകയും ചെയ്തിരുന്നു.


കേരളത്തിൽ ആശാ വർക്കർമാരുടെ ഒരു അംഗീകൃത സംഘടനയായ എസ്. ടി. യു ഫെബ്രുവരി 5ന് സെക്രട്ടേറിയറ്റ് മാർച്ചും നടത്തിയിരുന്നു. സെക്രട്ടേറിയറ്റിന് മുൻപിൽ ഇപ്പോൾ നടന്നുവരുന്ന ആശാ വർക്കർമാറുടെ സമരത്തിൽ അടക്കം ഉന്നയിക്കപ്പെട്ട ആവശ്യങ്ങൾ അംഗീകരിക്കണമെന്നും അതിനായി ആശാ വർക്കർമാരുടെ അംഗീകൃത സംഘടനകളുമായി ചർച്ച നടത്തണമെന്നും നേതൃസമിതി യോഗം ആവശ്യപ്പെട്ടു.


സംസ്ഥാന പ്രസിഡണ്ട് അഡ്വ.എം.റഹ്മത്തുള്ള അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.പി.മുഹമ്മദ് അഷ്റഫ് സ്വാഗതം പറഞ്ഞു. മത്സ്യതൊഴിലാളി സംയുക്ത സമിതിയുടെ പ്രക്ഷോഭങ്ങളും തീരദേശ ഹർത്താലും നിർമ്മാണ തൊഴിലാളി സംയുക്ത സമിതിയുടെ കലക്ടറേറ്റ് മാർചുകളും വിജയിപ്പിക്കാൻ തീരുമാനിച്ചു.


ദേശീയ പ്രസിഡൻ്റ് അഹമ്മദ് കുട്ടി ഉണ്ണികുളം, ട്രഷറർ ജി. മാഹിൻ അബൂബക്കർ, ദേശീയ സംസ്ഥാന  ഭാരവാഹികളായ എം. എ കരീം, കെ.ടി കുഞ്ഞാൻ, എ.മുനീറ,അഷ്റഫ് എടനീർ, കെ.പി മൂസ ഹാജി, ഉമ്മർ ഒട്ടുമ്മൽ,ആതവനാട് മുഹമ്മദ് കുട്ടി,പി.വി കുഞ്ഞമ്മദ്,സി.പി കുഞ്ഞമ്മദ്,വി. എ.കെ തങ്ങൾ,വല്ലാഞ്ചിറ അബ്ദുൽ മജീദ്, സി.മൊയ്തീൻ കുട്ടി, ഏ.ടി അബ്ദു,അഡ്വ പി.എം ഹനീഫ,കല്ലടി അബൂബക്കർ, ഇ.കെ കുഞ്ഞാലി, ബീഫാത്തിമ ഇബ്രാഹിം,സി.മുഹമ്മദ് റാഫി,ജില്ലാ ഭാരവാഹികളായ മുത്തലിബ് പാറക്കെട്ട്,അലികുഞ്ഞി പന്നിയൂർ,പി.പി നാസർ,സി.മുഹമ്മദ് ഇസ്മായീൽ,എൻ.കെ.സി ബഷീർ,അഡ്വ നാസർ കൊമ്പത്ത്,പി.പി മുഹമ്മദ് ഖാസിം,പി.എ അബ്ദുൽ സലാം,വി.എച്ച് നൗഷാദ്,വി.എച്ച് മുഹമ്മദ്,അയൂബ് കുമ്മണ്ണൂർ,താഷ്കൻ്റ് കാട്ടിശേരി, സലീം പാലക്കൽ എന്നിവരും 


 ഫെഡറേഷൻ ഭാരവാഹികളായ പാറക്ക മമ്മൂട്ടി, നൗഷാദ് താനൂർ, കെ മൻസൂർ എന്ന കുഞ്ഞിപ്പു,ഷംസുദ്ദീൻ ആയിട്ടി, കെ.ടി അബ്ദുൽ മജീദ്,ജുനൈദ് പരവക്കൽ,ബാപ്പുട്ടി തിരൂർക്കാട്,വി.പി അബ്ദുൽ റഷീദ്,സൈതലവി വള്ളിക്കുന്ന്, സുബൈർ നാലകത്ത്,പി.എം.എ റഹൂഫ്, കെ.സി ഹനീഫ മഞ്ചേരി, ടി.എം.സി അബൂബക്കർ, ബുഷ്റ ടി.സി,സിദ്ധീഖ് ആട്ടീരി,കെ പി നൗഷാദ്,വീരാൻകുട്ടി ത്രിശൂർ,കെ.എസ് ഹലീൽ റഹ്മാൻ,കെ.പി ഉമ്മർ,വി.പി മൻസൂർ അലി, ഹംസ മുടിക്കാട്, മരുന്നൻ മുഹമ്മദ് സംസാരിച്ചു.

Advertisment