വന്യജീവി നിയമഭേദഗതിക്ക് കേന്ദ്രസർക്കാർ തയ്യാറാകണം- കർഷകയൂണിയൻ ( എം )

New Update
wild animal attack1

പാലാ : മലയോരമേഖലയെ  നരകഭൂമിയാക്കുന്ന നിലവിലെ  വന്യജീവി നിയമം ഭേദഗതി ചെയ്യണമെന്ന്  കേരള കർഷക യൂണിയൻ (എം) പാലാ നിയോജകമണ്ഡലം കമ്മിറ്റി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. 

Advertisment

നാട്ടിലേക്ക് അതിക്രമിച്ചു കയറുന്ന വന്യമൃഗങ്ങളെ സംരക്ഷിക്കാത്ത ഭേദഗതിയാണ് എല്ലാവരും ആവശ്യപ്പെടുന്നതെന്ന് യോഗം വ്യക്തമാക്കി. ഇതുവഴി  നാട്ടിലെത്തി ശല്യം ചെയ്യുന്ന മൃഗങ്ങളെ കൊല്ലുന്നത് കുറ്റകരമല്ലാത്ത സാഹചര്യം സൃഷ്ടിക്കുമെന്നും അതുവഴി വലിയൊരു പ്രശ്നത്തിന് പരിഹാരം സാധ്യമാകും എന്നും യോഗം ചൂണ്ടിക്കാട്ടി.


പ്രസ്തുത ആവശ്യം ഉന്നയിച്ചു  ഡൽഹിയിൽ സമരം  ചെയ്ത കേരള കോൺഗ്രസ് എം  ചെയർമാൻ  ജോസ് കെ മാണി എം പി യേയും സംസ്ഥാന നേതാക്കളെയും യോഗം അഭിനന്ദിച്ചു.  നിയോജക മണ്ഡലം  പ്രസിഡന്റ് അപ്പച്ചൻ നെടുമ്പള്ളിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.  


കേരള കോൺഗ്രസ് എം  പാലാ നിയോജക മണ്ഡലം പ്രസിഡന്റ്‌ ടോബിൻ കെ അലക്സ്‌ സമ്മേളനം ഉദഘാടനം ചെയ്തു.     സംസ്ഥാന സെക്രട്ടറി കെ പി ജോസഫ്,    ജില്ലാ സെക്രട്ടറി ജോയ് നടയിൽ,       നിയോജക മണ്ഡലം സെക്രട്ടറി മാരായ കെ ഭാസ്കരൻ നായർ, ടോമി മാത്യു തകിടിയേൽ, മണ്ഡലം പ്രസിഡന്റ് മാരായ ഷാജി കൊല്ലിത്തടം, പ്രദീപ്‌ ജോർജ്, ജയ്സൺ ജോസഫ്, തോമസ് നീലിയറ, ബെന്നി കോതംബനാനി, അബു മാത്യു, ജോണി വടക്കേമുളഞ്ഞനാൽ, റെജി പ്ലാത്തോട്ടം തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment