/sathyam/media/media_files/2025/05/15/OGvj8h06ODLZAyXnun9q.jpg)
കടുത്തുരുത്തി: 125 വർഷം പഴക്കമുള്ള കടുത്തുരുത്തി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ 2025 -26 വർഷം ശതോത്തര രജത ജൂബിലി ആഘോഷിക്കുകയാണ്. ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ റീജെന്റായി തിരുവിതാംകൂർ ഭരിച്ച അമ്മ മഹാറാണിയുടെ കാലത്ത് 1900 ത്തിലാണ് ഈ സ്കൂൾ എൽ പി സ്കൂൾ ആയി ആരംഭിക്കുന്നത് .പിന്നീട് പല ഘട്ടമായി ഏഴുവരെ ക്ലാസുകൾ നിലവിൽ വന്നു. 1980 ല്‍ ശ്രീ ബേബി ജോൺ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലത്താണ് ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടത്.
പിന്നീട് 2000 ത്തിൽ വിഎച്ച്എസ്ഇയും ആരംഭിക്കുകയുണ്ടായി. മുൻ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ ഉൾപ്പെടെ നിരവധി പ്രഗൽഭർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികൾ ആണ് .
ശതോത്തരരജത ജൂബിലി ആഘോഷങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും സ്വാഗതസംഘം രൂപീകരിക്കുന്നതിനുമായി 17 /5/2025 ശനിയാഴ്ച രാവിലെ 10 മണിക്ക് സ്കൂളിൽ വെച്ച് ഒരു യോഗം സംഘടിപ്പിക്കുന്നു. ബഹുമാനപ്പെട്ട കടുത്തുരുത്തി എംഎൽഎ അഡ്വ. മോൻസ് ജോസഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല തുടങ്ങിയവർ പങ്കെടുക്കുന്ന പ്രസ്തുത യോഗത്തിലേക്ക് സ്കൂളുമായി ബന്ധപ്പെട്ട എല്ലാ അഭ്യുദയകാംക്ഷികളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us