പൊന്നാനി അക്ബർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരമെഡിക്കൽസിൽ ബിരുദദാന ചടങ്ങ് അരങ്ങേറി

New Update
185f8c77-125e-41ba-8657-9af00bcd3d57

പൊന്നാനി:    അക്ബർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരമെഡിക്കൽസിൽ നിന്ന്  കോഴ്‌സുകൾ  വിജയപൂർവം  പൂർത്തിയാക്കി  പുറത്തിറങ്ങുന്ന വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ സെറിമണി ആഘോഷപൂർവം  അരങ്ങേറി.    ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടുന്ന  അക്ബർ ഗ്രൂപ്പിന്റെ  സ്ഥാപകനും സാരഥിയുമായ ഡോ. കെ വി അബ്ദുൽ നാസർ  വിദ്യാർത്ഥികൾക്ക്  സർട്ടിഫിക്കറ്റുകളും മെഡലുകളും നൽകി.   

Advertisment

ചുരുങ്ങിയ കാലം കൊണ്ട് മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഇൻസ്റ്റിറ്റ്യൂട്ടിന് സാധിച്ചത് അഭിമാനകരമായ നേട്ടമാണെന്നും നാടിൻ്റെ ആരോഗ്യ സംരക്ഷണ മേഖലയിൽ കരുതലിൻ്റെ മാലഖമാരായി പ്രവർത്തിക്കാൻ  പുറത്തിറങ്ങുന്ന ഓരോ വിദ്യാർത്ഥിക്കും സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.  സമൂഹത്തെ സേവിക്കുകയെന്ന മനസ്ഥിതിയായിരിക്കണം  തൊഴിലിൽ ഉടനീളം  പുലർത്തേണ്ടതെന്ന്  ഡോ. അബ്ദുൽ നാസർ  വിദ്യാർത്ഥികളെ ഉപദേശിച്ചു.

28c32c36-6fb8-4104-a93b-53efa1af4183

ഡോ. ആശ അദ്ധ്യക്ഷത വഹിച്ചു.  നൂർജഹാൻ അബ്ദുൽ നാസർ, പൊന്നാനി ഇൻസ്പെകടർ ഓഫ് പോലീസ്എസ്  അശ്റഫ്, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അരുൺ, എന്നിവർ മുഖ്യാതിഥികളായിരുന്നു.

ഡോ. ജോൺസൺ, പൊന്നാനി നഗരസഭാ സെക്രട്ടറി സജിറൂൺ, ക്ലീൻ സിറ്റി മാനേജർ ദീലീപ് കുമാർ, പൊതുപ്രവർത്തകൻ  പി വി അയ്യൂബ് എന്നിവർ സംസാരിച്ചു. 

അക്ബർ ഗ്രൂപ്പിലെ മറ്റൊരു സ്ഥാപനമായ ബെൻസി പോളി ക്ലീനിക്ക് മെഡിക്കൽ ബോർഡ് ചെയർമാൻ ഡോ. ജമാൽ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.  ലാബ് എച്ച് ഒ ഡി റസ്മി സ്വാഗതവും ഷഹനാസ് നന്ദിയും രേഖപ്പെടുത്തി.

ഇൻസ്റ്റിട്യൂട്ടിൽ  നിന്ന് ഇതിനകം പുറത്തിറങ്ങിയവരെല്ലാം   സ്വദേശത്തും  വിദേശങ്ങളിലുമുള്ള  പ്രശസ്ത  സ്ഥാപനങ്ങളിൽ  ജോലി ചെയ്തുവരുന്നതായി  അക്കാദമിക്  കോർഡിനേറ്റർ ഷഹനാസ് വിവരിച്ചു.

എക്സ് റേ, ഇ സി ജി,  മെഡിക്കൽ ലബോറട്ടറി  ടെക്‌നോളജി, ഫാർമസി  അസിസ്റ്റന്റ്,  ഫസ്റ്റ് എയ്ഡ് പേഷ്യന്റ്  കെയർ,  ഒഫ്താൽമിക് അസിസ്റ്റന്റ്  തുടങ്ങിയ  കോഴ്‌സുകൾ ഉൾപ്പെടുന്ന  പുതിയ  ബാച്ചിലേക്കുള്ള  അഡ്മിഷൻ  ആഗസ്റ്റ്  അവസാനം വരെ തുടരുമെന്നും  വിവരങ്ങൾ  6282647067 ൽ നിന്ന് ലഭിക്കുമെന്നും   അക്കാദമിക്  കോർഡിനേറ്റർ   അറിയിച്ചു.

Advertisment