/sathyam/media/media_files/2025/09/19/devamatha-college-2025-09-19-16-46-50.jpg)
കുറവിലങ്ങാട്: ഗ്രാമി അവാർഡ് ജേതാവും അന്താരാഷ്ട്ര വയലിൻ ആർട്ടിസ്റ്റും കമ്പോസറുമായ മനോജ് ജോർജ് നയിച്ച സംഗീത വിസ്മയം ദേവമാതായെ ശ്രുതിസാന്ദ്രമാക്കി. ബ്ലൂസ്, ക്ലാസിക്കൽ, മെലഡി, ഫോക്ക്, ഫ്യൂഷൻ, ജുഗൽബന്ദി എന്നീ സംഗീതധാരകളെ കോർത്തിണക്കിയ നാദ വിസ്മയമാണ് മനോജ് ദൈവത്തിൻ്റെ കരസ്പർശമുള്ള വിരലുകൾകൊണ്ട് വയലിനിൽ സൃഷ്ടിച്ചത്.
സ്വതന്ത്രസംഗീതത്തിനുള്ള അന്താരാഷ്ട്രപുരസ്കാരമായ ഗ്രാമി അവാർഡ് മൂന്നുതവണ അദ്ദേഹം നേടിയിട്ടുണ്ട്. ദേവമാതാ കോളേജ് ഇംഗ്ലീഷ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യൂഫണി എന്ന പ്രോഗ്രാമിലായിരുന്നു അദ്ദേഹത്തിൻ്റെ സംഗീത വിരുന്ന് അരങ്ങേറിയത്. കുമാരി സഞ്ജന ഷാജു വിന്റെ മനോഹരമായ നൃത്തച്ചുവടുകൾ പരിപാടിയെ ആകർഷകമാക്കി.
പ്രിൻസിപ്പൽ ഡോ സുനിൽ സി. മാത്യു, ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ദീപാ തോമസ്, ഡോ സി. ഫാൻസി പോൾ, ആൽഫിൻ ചാക്കോ, റെനിഷ് തോമസ്, സാഫല്യ ഡി. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us