/sathyam/media/media_files/2025/10/19/hema-committy-2025-10-19-16-19-54.jpg)
പിറവം: ഫോമയുടെ കാരുണ്യ ചികിത്സാ സഹായ പദ്ധതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്ഘാടനം ചെയ്തു. പിറവം നഗരസഭാ ചെയർ പേഴ്സൺ, അഡ്വ. ജൂലി സാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ, മുൻ നഗരസഭാ ചെയർമാനും ഫോമ യുടെ കേരളാ കൺവെൻഷൻ സംഘാടകനും ആയ സാബു കെ ജേക്കബ് സ്വാഗതം ആശംസിച്ചു.
കെ എം മാണി ബജറ്റ് റീസേർച്ച് സെന്റർ ചെയർ പേഴ്സൺ നിഷ ജോസ് കെ മാണി, പിറവം നഗരസഭാ പരിധിയിലെ 450 ഓളം രോഗികൾക്കുള്ള ഭക്ഷ്യ ധാന്യ കിറ്റിന്റെയും സാമ്പത്തിക സഹായ വിതരണത്തിന്റെയും ഉൽഘാടനവും നിർവഹിച്ചു.
മുൻ എം എൽ എ മാരായ വി ജെ പൗലോസ്, എം ജെ ജേക്കബ്, പിറവം നഗരസഭാ വൈസ് ചെയർമാൻ കെ പി സലിം, ഹൈക്കോടതി മീഡിയേറ്റർ അഡ്വ ചിൻസി ഗോപകുമാർ, ഖാദി ബോർഡ് അംഗം കെ ചന്ദ്ര ശേഖരൻ,മുൻ നഗരസഭാ അധ്യക്ഷ എലിയാമ്മ ഫിലിപ്പ്,പ്രിൻസിപ്പൽ ബി പി സി കോളേജ് ഡോ ബേബി പോൾ,വെൽ കെയർ കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ രേണു സൂസൻ തോമസ്, ഫോമ പ്രധിനിധി ലാലി കളപ്പുരക്കൽ,റോട്ടറി ഇന്റർനാഷണൽ ഡോ. എ സി പീറ്റർ, അസിസ്റ്റന്റ് പ്രൊഫ ബി പി സി കോളേജ് ഡോ. സുഷൻ പി കെ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ പ്രകാശ്,പ്രസ്സ് ക്ലബ് പ്രസിഡന്റ് എം ടി പൗലോസ്, വ്യാപാര വ്യവസായ സമിതി സോമൻ വല്ലയിൽ,മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ബാബു പാണക്കാട്ട്, മുൻ കൗൺസിലർ സോജൻ ജോർജ്ജ്, രാജീവ് ഗാന്ധി കൾച്ചറൽ ഫോറം കൺവീനർ കുര്യൻ പുളിക്കൽ, മുൻ പഞ്ചായത്ത് അംഗങ്ങൾ ആയ പി കെ പ്രസാദ്, ജമ്പർ മാത്യു, ടോണി ചെട്ടിയാകുന്നേൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
സംസ്ഥാനത്തെ മികച്ച കർഷകൻ ആയി, 2025 ൽ തെരെഞ്ഞെടുത്ത മോനു വർഗീസ് മാമനും, ലഹരി വിരുദ്ധ പ്രവർത്തകൻ ബേബി കാളിയമ്പുറത്തിനും, പിറവത്തു ഫോമ
നടത്തിയ അമൃത മെഗാ മെഡിക്കൽ ക്യാമ്പുമായി സഹകരിച്ച പിറവം ബി പി സി കോളേജ്, വെൽ കെയർ കോളേജ് ഓഫ് നഴ്സിംഗ്, വെട്ടിക്കൽ, എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും,പിറവത്തെ മികച്ച ആർട്സ് സ്കൂൾ ആർ എൽ വി വിദ്യാദാസ്, പ്രിൻസിപ്പൽ ആയ നാട്യ കലാഷേത്ര സ്കൂൾ ഓഫ് ഡാൻസ് എന്നിവർക്ക് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പുരസ്കാരവും നൽകി. പിറവം നഗരസഭയിലെ 27 ആശാ വർക്കർമാരെയും ഫോമയുടെ നേതൃത്വത്തിൽ ആദരിച്ചു