New Update
/sathyam/media/media_files/2025/02/21/FvRl8ABI0sksqHNVZr0O.jpg)
പൊന്നാനി: ഗുരുവായൂർ റോഡിൽ കുണ്ട്കടവ് പാലം വരെയുള്ള പലഭാഗങ്ങളിലും റോഡ് പൊളിഞ്ഞ് കുഴികൾ രൂപപ്പെട്ട് യാത്രക്കാർക്ക് ഭീഷണിയായതിന് പരിഹാരം കാണണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ.അഷ റഫ് പൊതുമരാമത്ത് വകുപ്പിന്റെ മലപ്പുറത്തുള്ള റോഡ്സിന്റെ എക്സിക്യുട്ടീവ് എഞ്ചിനിയറോട് ആവശ്യപ്പെട്ടു.
Advertisment
രണ്ട് വർഷം മുൻപ് ടാറിംഗ് നടത്തിയ റോഡ് വാട്ടർ അതോറിറ്റി കുത്തി പൊളിച്ചത് അങ്ങനെ തന്നെ കിടക്കുകയും പത്തോ ളം സ്ഥലങ്ങളിൽ പുതിയ കുഴികൾ രൂപപ്പെട്ടതുമാണ് യാത്രക്കാർക്ക് ഭീഷണിയാകുന്നത്.
സ്ട്രീറ്റ് ലൈറ്റുകൾ ഇല്ലാത്ത ഭാഗങ്ങളിൽ ടൂ വീലർ യാത്രക്കാരും, ഓട്ടോറിക്ഷക്കാരും അപകടങ്ങളിൽ പെടുന്നു. ടൂവീലർ ഓടിക്കുന്ന സ്ത്രീകൾ കുട്ടികളുമായി പലപ്പോഴും അപകടത്തിൽ പെടുന്നതായും ടി.കെ. അഷറഫ് പരാതിപ്പെട്ടു. എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കുമെന്ന് എക്സിക്യുട്ടീവ് എൻഞ്ചിനിയർ അറിയിച്ചു.