ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂരിൽ റീജണൽ സയൻസ് സെന്ററും പ്ലാനറ്റോറിയവും ചേർന്ന് സഞ്ചരിക്കുന്ന ശാസ്ത്ര പ്രദർശനം സംഘടിപ്പിച്ചു

New Update
IMG-20250925-WA0075

പുല്ലാനൂർ:  ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂരിൽ റീജണൽ സയൻസ് സെന്ററും പ്ലാനറ്റോറിയവും ചേർന്ന് സഞ്ചരിക്കുന്ന ശാസ്ത്ര പ്രദർശനം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് ശാസ്ത്രത്തിന്റെ അത്ഭുതങ്ങളും പുതുമകളും അടുത്തറിയാനുള്ള അപൂർവ്വ അവസരമായി പ്രദർശനം മാറി.

Advertisment

പ്രദർശന ബസിലൂടെ എത്തിയ ശാസ്ത്രോപകരണങ്ങളും ആധുനിക പരീക്ഷണങ്ങളുടെ മാതൃകകളും വിദ്യാർത്ഥികൾക്ക് നേരിട്ട് അനുഭവിക്കാൻ സാധിച്ചു. വ്യോമഗോളശാസ്ത്രം, ഭൗതികശാസ്ത്രം, ജൈവശാസ്ത്രം, രസതന്ത്രം , ശാസ്ത്രവും കൃഷിയും തുടങ്ങിയ മേഖലകളിൽ തയ്യാറാക്കിയ മോഡലുകളും ലൈവ് ഡെമോകളും കുട്ടികൾക്ക് കൗതുകം നിറഞ്ഞ അനുഭവമായി.

സ്കൂൾ പ്രിൻസിപ്പാൾ അധ്യക്ഷയായി. അധ്യാപകരും ശാസ്ത്ര കേന്ദ്രത്തിലെ വിദഗ്ധരും പരിപാടിയിൽ പങ്കെടുത്തു. വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്ത പരിപാടി, ശാസ്ത്രത്തോടുള്ള അവരുടെ ആകർഷണം വർദ്ധിപ്പിക്കുന്നതിനും , ജിജ്ഞാസയും അറിവും വളർത്തുന്നതിനും സഹായകമായി. അധ്യാപകരായ നവാസ്, രാജു , ആനി,നിഷ, എന്നിവർ നേതൃത്വം നൽകി.

Advertisment