'ഹാഫ് സെഞ്ച്വറി'  പുസ്തക പ്രകാശനം ഫെബ്രുവരി രണ്ടിന്. സുനിൽ.പി.ഇളയിടം നിർവഹിക്കും

New Update
IMG-20260128-WA0155
എറണാകുളം: ഒരു നാടിന്റെ ദീപ്തമായ മിടിപ്പുകളും പുതിയ കാലഘട്ടത്തിന്റെ മാറ്റങ്ങളും കോർത്തിണക്കിയുളള അമ്പത് വർഷത്തെ ഓർമകളുടെ കഥ പറയുന്ന ചിത്രരശ്മി പ്രസിദ്ധീകരിച്ച വിനു വർമയുടെ പുസ്തകം 'ഹാഫ് സെഞ്ച്വറി' ഫെബ്രുവരി 2 തിങ്കൾ പകൽ 4:30 ന് ഏലൂർ എസ് സി എസ് മേനോൻ ഹാളിൽ പ്രകാശനം ചെയ്യുമെന്ന് സംഘാടകർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Advertisment
 ഗ്രന്ഥകാരനും പ്രഭാഷകനുമായ ഡോ.സുനിൽ.പി.ഇളയിടം പ്രകാശനം നിർവഹിക്കും.കവി ഡോ.സി.രാവുണ്ണി ഏറ്റുവാങ്ങും. ഏലൂർ നഗരസഭ ചെയർപേഴ്സൺ ലൈജി സജീവൻ ഉദ്ഘാടനം ചെയ്യും. ഡി.ഗോപിനാഥൻ നായർ അധ്യക്ഷതവഹിക്കും.
കെ.സുധാകരൻ പിള്ള പുസ്തകപരിചയം നടത്തും. ചിത്രരശ്മി പബ്ലിഷർ മിഥുൻ വർമ്മ,കെ.ചന്ദ്രൻപിള്ള, പ്രേമൻ മാമ്പുള്ളി,ഇ.കെ.സേതു,പി.കെ.രാജീവ് തുടങ്ങി,സാഹിത്യ സാംസ്കാരിക പ്രവർത്തകർ പ്രകാശന ചടങ്ങിൽ സംബന്ധിക്കും.ഫോൺ:+918157913227
Advertisment