ജനകീയ ആരോഗ്യ കേന്ദ്രം കീച്ചേരി മെയിൻ സബ് സെൻററിൻ്റെ നേതൃത്വത്തിൽ "ആരോഗ്യം,ആനന്ദം - വൈബ് 4 വെൽനെസ്സ്" പരിപാടിയുടെ ഭാഗമായി സൈക്കിൾ റാലിയും, പ്രതിജ്ഞയും, യോഗ പരിപാടിയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

New Update
492560ad-8f4c-4d9d-af9c-23dcd3a10882

ആമ്പല്ലൂർ/എറണാകുളം: കീച്ചേരി കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിന്റെ ആഭിമുഖ്യത്തിൽ  "ആരോഗ്യം, ആനന്ദം -  വൈബ് 4 വെൽനസ്സ്" പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച  പരിപാടികൾ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

Advertisment

പദ്ധതിയുടെ ഭാഗമായി  സൈക്കിൾ റാലിയും, ആരോഗ്യ പ്രതിജ്ഞയും, യോഗയും, ബോധവൽക്കരണ ക്ലാസ്സും ജനപ്രതിനിധികളുടെയും, ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ നടന്നു. 

75f41065-fa0c-4c97-b18b-df1d35b673bc

വാർഡ് മെമ്പർമാരായ എം എസ്സ് ഹമീദ് കുട്ടി, എം കെ സുരേന്ദ്രൻ, സൈബാ താജുദ്ദീൻ, ലീല ഗോപാലൻ, ബിന്ദുസജീവ്, ശ്രീരാജ്, സഞ്ജു അജയൻ, ഹെൽത്ത് ഇൻസ്പെക്ടർ വിൻസി എം വി, പബ്ലിക് ഹെൽത്ത് നഴ്സിംഗ് സൂപ്പർവൈസർ ദീപ കൃഷ്ണൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മഞ്ജുഷ എം വി,  ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ് കൃഷ്ണേന്ദു, മീഡിയ ലെവൽ സർവ്വീസ് പ്രൊവൈഡർ അപർണ്ണ ലക്ഷ്മി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Advertisment