New Update
/sathyam/media/media_files/2025/06/07/M822oKXXqSa5kNN07EcL.jpg)
പാലക്കാട് : വെള്ളിനേഴി എൻ എസ് എസ് കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.കരയോഗം പ്രസിഡൻ്റ് എ എം ഗോപാലകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് അംഗം ഒ.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
Advertisment
കരയോഗം സെക്രട്ടറി എ.രാജഗോപാലൻ സ്വാഗതം പറഞ്ഞു. പി.ബി ഗോപാലകൃഷ്ണൻ, കെ വിശ്വനാഥൻ, എം.ശശികുമാർ എന്നിവർ ആശംസകൾ നേർന്നു. പുഷ്പ ശിവദാസ് നന്ദി രേഖപ്പെടുത്തി.ഈശ്വര പ്രാർത്ഥന, ആചാര്യ വന്ദനം, പുഷ്പാർച്ചന എന്നിവക്കു ശേഷമാണ് യോഗം ആരംഭിച്ചത്