/sathyam/media/media_files/2025/11/17/erattupetta-bank-2025-11-17-21-17-51.jpg)
കോട്ടയം : ഈരാറ്റുപേട്ട സര്‍വീസ് സഹകരണ ബാങ്കില്‍ പണം നിക്ഷേപിച്ച പ്രവിത്താനം സ്വദേശികളായ ലോസപ്പന്‍ ജോസഫ്, സണ്ണി സേവ്യര്‍ എന്നിവര്‍ക്ക് മാനുഷിക പരിഗണന നല്‍കി മുന്‍ഗണനാടിസ്ഥാനത്തില്‍ നിക്ഷേപതുക എത്രയും വേഗം നല്‍കണമെന്നു മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ബാങ്കിനു നിര്‍ദേശം നല്‍കി.
പരാതിക്കാര്‍ കേരള ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തില്‍ മനുഷ്യാവകാശ കമ്മീഷനു നടപടിയെടുക്കാന്‍ കഴിയില്ലെന്നും ഉത്തരവില്‍ പറഞ്ഞു.
രണ്ടു പരാതിക്കാരും വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി വന്‍തുക നിക്ഷേപിച്ചിരുന്നു. ഇരുവരും ശാരീരിക അസ്വസ്ഥതകള്‍ നേരിടുന്നവരാണ്. ബാങ്ക് സാമ്പത്തിക പ്രതിസന്ധിയിലാണെന്നും നിക്ഷേപകര്‍ കൂട്ടത്തോടെ തുക പിന്‍വലിക്കാന്‍ ശ്രമിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നും ബാങ്ക് സെക്രട്ടറി വ്യക്തമാക്കി. തുടര്‍ന്ന് ബാങ്ക് സെക്രട്ടറിയെ നേരില്‍ കേട്ട ശേഷമാണു കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us