New Update
/sathyam/media/media_files/2025/03/03/YK79rMDder92xhVfDHDy.jpg)
കൂറ്റനാട്: തിരുമിറ്റക്കോട് പഞ്ചായത്തിലെ കറുകപുത്തൂരിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഭർത്താവിനെ ചാലിശ്ശേരി പൊലീസ് അറസ്റ്റുചെയ്തു. ചാത്തന്നൂർകോങ്ങത്ത് വളപ്പിൽ സുനിൽകുമാർ (56) ആണ് പിടിയിലായത്.
Advertisment
ശനിയാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. ഭാര്യ മഹാലക്ഷ്മി (45) കഴുത്തിൽ ആഴത്തിൽ വെട്ടേറ്റു, തുടര്‍ന്ന് തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഭാര്യയുടെ പഠനകാല സഹപാഠിയുമായുള്ള ഫോൺസംവാദം സംശയാസ്പദമായി തോന്നിയതാണ് ആക്രമണത്തിന് കാരണം എന്നു പൊലീസ് അറിയിച്ചു. പ്രതിയെ ഞായറാഴ്ച രാത്രിയോടെ പട്ടാമ്പി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us