തൊടുപുഴ: തൊടുപുഴ ഈസ്റ്റ് പോസ്റ്റ് ഓഫീസിൽ ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പോസ്റ്റുമാനെ തടഞ്ഞു വെയ്ക്കുകയും മർദ്ദിക്കുകയും ചെയ്തതായി പരാതി. പോസ്റ്റുമാൻ ഗോകുൽ ജി.ആർ, താൽകാലിക പോസ്റ്റുമാൻ താഹിർ എന്നിവർ രജിസ്റ്റേഡ് കത്തുകൾ വിതരണം ചെയ്യുന്നതിനിടയിൽ ആണ് സംഭവം. മങ്ങാട്ടുകവല ഭാഗത്ത് തിമ്മേലിൽ വീട്ടിൽ ഹസീന ജമാലിന് വന്ന രജിസ്റ്റേഡ് കത്ത് മകന് നൽകണമെന്നും പറഞ്ഞ് മകൻ അജ്വൈദ് പോസ്റ്റുമാനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്യുകയായിരുന്നു. കൂടാതെ ഗേയ്റ്റ് അടച്ച് തടഞ്ഞു വെയ്ക്കുകയും ഐഡന്റിറ്റി കാർഡ് നശിപ്പിക്കുകയും കത്തുകൾ കീറി നശിപ്പിക്കുകയും ചെയ്തു.
തുടർന്ന് പോലീസ് സ്ഥലത്തെത്തി തടഞ്ഞു വെച്ച വരെ മോചിപ്പിക്കുകയും ഐഡൻറിറ്റി കാർഡും തപാൽ ഉരുപ്പടികളും വീണ്ടെടുത്ത് പോസ്റ്റു മാസ്റ്റർക്ക് കൈമാറുകയും ചെയ്തു.
ഔദ്യോഗിക കൃത്യ നിർവഹണത്തിനിടയിൽ പോസ്റ്റുമാനു നേരെയുണ്ടായ ഈ വിഷയത്തിൽ തപാൽ വകുപ്പ് അധികൃതർ പോലീസ് അധികൃതർക്ക് കേസ് നൽകിയിട്ടുണ്ട്.