ഇടുക്കി: 60 മെഗാ വാട്ടായി ഉത്പാദനം വർധിപ്പിക്കുന്ന പള്ളിവാസൽ ജല വൈദ്യുത പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സ്വാഗത സംഘം രൂപീകരണ യോഗം ചേർന്നു.
എം. എം മണി എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലയുടെ അഭിമാന നിമിഷമാണിതെന്ന് എംഎൽഎ പറഞ്ഞു.
വൈദ്യുതി ഉൽപാദനവും കാര്യക്ഷമതയും വർധിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ എ. രാജ എംഎൽഎ അധ്യക്ഷത വഹിച്ചു.
പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി എംഎൽഎമാരായ എം.എം മണി, എ. രാജ മുഖ്യരക്ഷാധികാരികളായും പള്ളിവാസൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ജി പ്രതീഷ് കുമാർ കൺവീനറായും പള്ളിവാസൽ, വെള്ളത്തൂവൽ പഞ്ചായത്ത് അംഗങ്ങൾ, കെ എസ് ഇ ബി ജീവനക്കാർ, വിവിധ രാഷ്ട്രീയ കക്ഷികളെയും ഉൾപെടുത്തി ആറ് സബ് കമ്മിറ്റികളും രൂപീകരിച്ചു.
/sathyam/media/media_files/2025/06/07/sov9OGVHJAkeuHgd4FoB.jpg)
പള്ളിവാസൽ പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി. വി വർഗീസ്, ജില്ലാ പഞ്ചായത്ത് അംഗം ഭവ്യ കണ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെ. അഖില, പള്ളിവാസൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ജി പ്രതീഷ് കുമാർ, വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാൻസി ജോഷി, മൂന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മണി മൊഴി, മുൻ എംഎൽഎ എ. കെ മണി, കേരള ബാങ്ക് ഡയറക്ടർ കെ.വി ശശി, കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ കെ. ബിജു, പള്ളിവാസൽ - വെള്ളത്തൂവൽ പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പ്രധിനിധികൾ, കെ എസ് ഇ ബി ജീവനക്കാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.