ഇടുക്കി അസോസിയേഷൻ കുവൈറ്റ്‌ - 'ഗ്ലോബൽ' കുടുംബസംഗമം നടത്തി

New Update
84e8ea34-6d58-4cc5-ba9a-6537a2cf2e65

ഇടുക്കി : ഇടുക്കി അസോസിയേഷൻ കുവൈറ് ഗ്ലോബൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ കുടുംബസംഗമം നാട്ടിൽ വച്ചു നടത്തി. നാട്ടിൽ സ്ഥിര താമസംമാക്കിയ മുൻ ഐ എ കെ അംഗങ്ങളും, മറ്റു പല രാജ്യങ്ങളിലേക്ക്‌ കുടിയേറിയ മുൻ ഐ എ കെഅംഗങ്ങളും നാട്ടിൽ അതോടപ്പം  അവധിയിൽ നാട്ടിൽ എത്തിയ ഐ എ കെ അംഗങ്ങളും ആയവർ എല്ലാവരും ഒരുമിച്ചുകൂടി സൗഹൃദയം ഊട്ടി ഉറപ്പിക്കുന്നതിനും, ഈ കൂട്ടായ്മ വളർത്തി കൊണ്ടുവരുന്നതിനും വേണ്ടിയാണു ഇങ്ങനെ ഒരു കുടുംബസംഗമം നടത്തിയത്. 

Advertisment

ഈ സംഗമത്തിൽ, പല രാജ്യങ്ങളിൽ നിന്ന് എത്തിയ ഐ എ കെ മുൻ അംഗങ്ങളും, കുവൈറ്റിൽ നിന്ന് എത്തിയവരും നാട്ടിൽ സ്ഥിരതാമസ മാക്കിയവരുൾപ്പെടെ  50 ൽ  പരം ആളുകൾ പങ്കെടുത്തു.   കുടുംബസംഗമത്തിന് ഐ എ കെ പ്രസിഡന്റ്‌ ബിനു ആഗ്നേൽൽ നേതൃത്വം  കൊടുത്തു.   സെക്രട്ടറി ജോമോൻ പി ജേക്കബ്, ബിജു ജോസ്ഉം മറ്റ് കമ്മിറ്റി അംഗങ്ങളും കുവൈറ്റിൽ നിന്നുകൊണ്ടും, ഐ എ കെ പ്രസിഡന്റ്‌ ബിനു ആഗ്നേൽൽഗ്ലോബൽ കോർഡിനേറ്റർ ജിജി മാത്യു നാട്ടിൽ നിന്നുകൊണ്ടും പ്രോഗ്രാമുകൾ ഏകോപിപ്പിച്ചു. 

ഈ കൂട്ടായ്മയുടെ ആവശ്യക തയെക്കുറിച്ചു, ഐ എ കെ പ്രസിഡന്റ്‌ ബിനു ആഗ്നേൽൽഫൗണ്ടർ പ്രസിഡന്റ്‌ ജോയ് മുണ്ടക്കാട്ട്, ജോസ് നടുക്കുഴ, ജോസഫ് മൂക്കൻതോട്ടം, സുനിൽകുമാർ, ബെനറ്റ് മുണ്ടക്കാട്ട്, ജോസഫ്കുഞ്ഞ്, ജോമി മാത്യു, ലാൽജി ജോർജ്, ബിജോമോൻ തോമസ്, ജിന്റോ, റോയി, സെൻസിൽ എന്നിവർ സംസാരിച്ചു. കൂടാതെ വിവിധങ്ങളായ വിനോദ പരിപാടികളും നടത്തി. തുടർന്ന് ഗ്ലോബൽ കൂട്ടായ്മ നാട്ടിൽ ഏകോപിപ്പിക്കുന്നതിനു , ജോബി ജോസെഫിനെ തിരഞ്ഞെടുത്തു. വരും നാളുകളിൽ ഈ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനും തീരുമാനിച്ചു.

Advertisment