New Update
/sathyam/media/media_files/2025/05/13/PNywwpBzhrYRixYWmJR6.jpg)
ഇടുക്കി : ഇടുക്കി ജില്ലാ സീനിയർ നീന്തൽ ചാമ്പ്യൻഷിപ്പ് 2025 മെയ് 20 ന് രാവിലെ 10 മുതൽ വണ്ടമറ്റം അക്വാറ്റിക് സെൻ്ററിൽ നടക്കും. മെയ് 30, 31 തീയതികളിൽ പാലാ സെൻ്റ് തോമസ് കോളേജ് സ്വിമ്മിംഗ് പൂളിൽ വച്ചു നടക്കുന്ന കേരള സ്റ്റേറ്റ് സീനിയർ നീന്തൽ ചാമ്പ്യൻ ഷിപ്പിൽ .പങ്കെടുക്കുവാനുള്ള ഇടുക്കി ജില്ലാ ടീമിനെ ഈ ചാമ്പ്യൻഷിപ്പിൽ നിന്നും തെരഞ്ഞെടുക്കും.
Advertisment
പങ്കെടുക്കുവാൻ താല്പര്യമുള്ള ഇടുക്കി ജില്ലയിൽ സ്ഥിരതാമസമാക്കിയവർ മെയ് 19 ന് വൈകുന്നേരം 5 മണിക്കകം, സെക്രട്ടറി, ഇടുക്കി ജില്ലാ അക്വാറ്റിക് അസോസിയേഷം, വണ്ടമറ്റം അക്യാറ്റിക് സെൻ്റർ, വണ്ടമറ്റം പി.ഒ. പിൻ - 685582 എന്ന മേൽവിലാസത്തിൽ പേരു രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9447223674 എന്ന മൊബ : നമ്പരിൽ ബന്ധപ്പെടണമെന്ന് സെക്രട്ടറി അലൻ ബേബി അറിയിച്ചു.