ഇടുക്കി: ഭൂരിപക്ഷ വർഗ്ഗീയത കൊണ്ട് ഇതിലപ്പുറം ആകാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ ബി.ജെ.പി, സംഘപരി പാർ ശക്തികൾ ന്യൂനപക്ഷങ്ങളിൽ വേർതിരിവുണ്ടാക്കാൻ ശ്രമം നടത്തുകയാണ്. അയോധ്യയ്ക്ക് ശേഷം മധുരയിൽ ഖനനം ചെയ്ത് അമ്പലം കാണാനുള്ള ശ്രമവും പരാജയമടഞ്ഞപ്പോഴാണ് ന്യൂനപക്ഷ വിഭജനവുമായി ഇറഞ്ഞിയിരിക്കുന്നതെന്നും ആയതിന് തികഞ്ഞ മതേതരവാദിയായ ഇടുക്കി എം.പി യുടെ മേൽ കുതിരകയറിയിട്ട് കാര്യമില്ലെന്നും കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം സംസ്ഥാന കോ. ഓർഡിനേറ്റർ മനോജ് കോക്കാട്ട് .
കെ.പി.സി സി ന്യൂനപക്ഷ വിഭാഗം നിയോജക മണ്ഡലം കമ്മറ്റി ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസന കാര്യങ്ങളിൽ മുമ്പിലായ എം.പി യെ ജനങ്ങൾ തിരിച്ചറിഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു പ്രസിഡൻ്റ് എസ് ഷാജഹാൻ അധ്യക്ഷത വഹിച്ചു പി.ജെ തോമസ്, സെബാസ്റ്റ്യൻ പി.എസ്, അബ്ദുൾ കരിം, തുടങ്ങിയവർ പ്രസംഗിച്ചു.