/sathyam/media/media_files/2025/11/28/1-2025-11-28-21-37-57.jpg)
ഇടുക്കി: ഇടുക്കിയുടെ ശബ്ദലോകത്തിന് പുതിയ ചിറകുകൾ നൽകി, ഇടുക്കിയുടെ ആദ്യ എഫ് എം റേഡിയോ സ്റ്റേഷനായ ‘ജൂൺ എഫ് എം 90.8’ നവംബർ 23 ന് ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു.ഞായറാഴ്ച വൈകീട്ട് 4 മണിക്ക്റേഡിയോ ഹിൽസ് ലെ ‘ജൂൺ എഫ് എം 90.8’ സ്റ്റുഡിയോ അംഗണത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ തദ്ദേശ്ശ സ്വയം ഭരണ സ്ഥാപന പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ,വിവിധ സാമൂഹിക സാംസ്‌കാരിക സംഘടന പ്രതിനിധികൾ,വിവിധ മതാചര്യർ,നാട്ടുകാർ എന്നിവർ പങ്കെടുത്തു.
ജൂൺ എഫ് എം പ്രോഗ്രാം ഹെഡ് ആർ ജെ മാനസി അതിഥികളെ സ്വാഗതം ചെയ്തു ശേഷം സ്റ്റേഷൻ ഡയറക്ടർ ശ്രീ. ആർഷിൻ എസ് ചടങ്ങിന് ആമുഖ പ്രസംഗം നടത്തി.തൊടുപുഴ മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു.
മുനിസിപ്പൽ ചെയർമാൻ കെ. ദീപക് ജൂൺ എഫ് എം 90.8 studio യുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു, തുടർന്ന് സ്റ്റേഷന്റെ പ്രോഗ്രാം ലോഞ്ചും നടന്നു.പ്രശസ്ത സൈക്കോളജിക്കൽ എന്റർടെയ്‌നർ മെന്റലിസ്റ്റ് നിപിൻ നിരവത്ത് JUNE FM ലോഗോ ഔപചാരികമായി പ്രകാശനം ചെയ്തു.
തൊടുപുഴ MLA പി. ജെ. ജോസഫ് റേഡിയോ ട്യൂൺ ചെയ്ത് ആദ്യ ഔദ്യോഗിക പ്രക്ഷേപണം ആരംഭിച്ചു. സ്റ്റേഷന്റെ ടാഗ്‌ലൈൻ ‘കേൾക്കാം • പാടാം • ആഘോഷിക്കാം ’ THODUPUZHA MERCHANT ASSOCIATION PRESIDENT രാജു തരണിയിൽ പ്രകാശനം ചെയ്തു. 2025 ലേ ഗുരു ശ്രേഷ്ഠ പുരസ്കാര ജേതാവും തൊടുപുഴ ST. സെബാസ്റ്റിൻ ഹൈ സ്കൂൾ ഹെഡ് മാസ്റ്ററുമായ ബിജോയ് മാത്യു വെബ്‌സൈറ്റ് ലോഞ്ച് നിർവഹിച്ചു.
മട്ടുപ്പാവ് കൃഷിയിൽ നിരവധി പുരസ്‌കാരങ്ങൾക്ക് അർഹയായ സിന്ധു എം june fm 90.8 ജിംഗിൾ launch ചെയ്തു.
ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറിയും പ്രമുഖ ബാഡ്മിന്റൺ കോച്ചും,ലയൺസ് ക്ലബ് 318C യുടെ റീജിയണൽ ചെയർമാനുമായ സൈജൻ സ്റ്റീഫൻ social media handle പ്രകാശനം നിർവഹിച്ചു തുടർന്ന് ആശംസ പ്രസംഗം നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us