കുറവിലങ്ങാട് കാണക്കാരി പഞ്ചായത്ത് മേഖലയിൽ അനധികൃത മണ്ണെടുപ്പ് വ്യാപകമാക്കുന്നു

New Update
karanakari

കുറവിലങ്ങാട് : കാണക്കാരി പഞ്ചായത്തിലെ കുറുമുള്ളൂർ' വേദഗിരി 'കല്ലംമ്പാറ പ്രദേശങ്ങളിൽ യാതൊരുവിധ സർക്കാർ അനുമതികളും ഇല്ലാതെ മണ്ണെടുപ്പ് വ്യാപകമാകുന്നു. 

Advertisment

കഴിഞ്ഞ ദിവസം കല്ലംമ്പാറ ജംഗ്ഷനു സമീപം നീണ്ടൂർ സ്വദേശിയുടെ പുരയിടത്തിൽ 14 സെൻ്റ് സ്ഥലത്തെ മണ്ണ് എടുക്കുവാൻ പഞ്ചായത്തിൽ നിന്നും അനുമതി നേടിയ ശേഷം കോതനല്ലൂർ സ്വദേശിആയ മണ്ണെടുപ്പ് സംഘം 40 സെൻ്റ് പ്രദേശത്തെ മണ്ണെടുപ്പ് നടത്തിയത് നാട്ടുകാർ തടഞ്ഞിരുന്നു.


ഈ സ്ഥലത്തിന് സമീപം സ്ത്രീകൾ മാത്രം താമസിക്കുന്ന വീടിൻ്റെ വഴി അടക്കം മണ്ണെടുപ്പ് കാരൻ മാന്തി എടുക്കുകയും ഇത് ചോദ്യം ചെയ്ത സ്ത്രീകളെ ഭീക്ഷണി പെടുത്തുകയും ചെയ്തിരുന്നു. 

കുറുമുള്ളൂർ മണ്ഡപം ജംഗ്ഷൻ ' കരിങ്ങാലി ക്കവല 'കുറുമുള്ളൂർ കൃഷിഭവൻ റോഡ് . കല്ലംമ്പാറ ജംഗ്ഷൻ തുടങ്ങിയ പ്രദേശങ്ങളിൽ രാവിലെ നാലു മണിക്ക് ആരംഭിക്കുന്ന മണ്ണെടുപ്പ് 10 മണിയോടെയാണ് നിർത്തുന്നത് പ്രധാന റോഡുകളിൽ പോലീസിൻ്റെ അടക്കം സാന്നിധ്യം ഇല്ലെങ്കിൽ മണ്ണെടുപ്പ് ഉച്ചവരെ നീളം ഇതോടെപ്പം മറ്റ് പഞ്ചായത്തുകളിലെ പാസും ഇവിടെ ഉപയോഗിക്കുന്നുണ്ട്. 

karanakkarui 12

കാണക്കാരിയിലെ പഞ്ചായത്ത് വില്ലേജ് ഓഫീസുകൾ എം സി റോഡിൽ വെമ്പള്ളിയിൽ ആണ് പ്രവർത്തിക്കുന്നത് ഇവിടെക്ക് നാട്ടുകാർ അടക്കം പരാതി അറിയിച്ചാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എത്താറില്ലാ എന്നും നാട്ടുകാർ പറയുന്നു.

Advertisment