ഇംപ്ലാന്‍റോളജി ശില്‍പശാല നടത്തി

New Update
dental college

കോട്ടയം: കേരളാ ദന്തല്‍ കൗണ്‍സിലിന്‍റെയും കോട്ടയം ദന്തല്‍ കോളജിന്‍റെയും ആഭിമുഖ്യത്തില്‍ കോട്ടയം ദന്തല്‍ കോളജില്‍ ഇംപ്ലാന്‍റോളജി ശില്‍പശാല നടത്തി. 

Advertisment

കേരള ദന്തല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് ഡോ. സന്തോഷ് തോമസ് ഉദ്ഘാടനം ചെയ്തു.ദന്തൽ കോളേജ് പ്രിൻസിപ്പൽ ഡോ. വി. പി. കണ്ണൻ അധ്യക്ഷത വഹിച്ചു

സംസ്ഥാനത്തെ ഗവണ്‍മെന്‍റ് ദന്തല്‍ കോളജുകളിലെ ആദ്യ സ്‌കില്‍ ലാബിന്‍റെ ഉദ്ഘാടനം ഇതോടനുബന്ധിച്ച്  നടന്നു. വിവിധ ദന്ത ചികിത്സാരീതികളില്‍ പ്രായോഗിക പരിശീലനം നേടാനുള്ള സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് സ്‌കില്‍ ലാബ്.

കോട്ടയം ഗവണ്‍മെന്‍റ് ദന്തല്‍ കോളേജ്  വൈസ് പ്രിന്‍സിപ്പല്‍ പി.ജി. ആന്‍റണി, കേരള ദന്തല്‍ കൗണ്‍സില്‍ മെമ്പര്‍മാരായ ഡോ.ഷിബു രാജഗോപാല്‍, ഡോ. സാബു കര്യന്‍, ഡോ. ടി തോമസ് എന്നിവര്‍ പങ്കെടുത്തു.

Advertisment