ആര്‍പ്പൂക്കരയില്‍ സ്‌കൂളിനു സമീപം അസ്ഥികൂടം കണ്ടെത്തിയ സംഭവം, അസ്ഥികൂടത്തിനു സമീപത്തു നിന്നും  മുണ്ടും, നീല റബര്‍ ചെരുപ്പും, വെള്ള കുപ്പിയും കണ്ടെത്തി. അസ്ഥികൂടം ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. സമീപ പ്രദേശങ്ങളില്‍ നിന്നും റിപ്പേര്‍ട്ട് ചെയ്ത മിസിങ് കേസുകള്‍ സംബന്ധിച്ചും അന്വേഷണം

New Update
9eb56d0b-f088-43b8-b792-ad77c5c382bc

കോട്ടയം: ആര്‍പ്പൂക്കരയില്‍ മെഡിക്കല്‍ കോളജ് വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്തിനു സമീപത്തെ കാടുപിടിച്ച സ്ഥലത്തു നിന്നും നിന്നും അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. അസ്ഥികൂടത്തിനു സമീപത്തു നിന്നും ഡവ്രിച്ച നിലയില്‍ മുണ്ടും, നീല റബര്‍ ചെരുപ്പും, അര കുപ്പിയോളം വെള്ളവും കണ്ടെത്തി.

Advertisment

  ശനിയാഴ്ച  രാവിലെ സ്ഥലത്ത് എത്തിയ ഗാന്ധിനഗര്‍ പോലീസ് സംഘം സ്ഥലത്തു  പ്രാഥമിക പരിശോധനകള്‍ നടത്തി. ഈ സയമത്താണ് അസ്ഥികൂടത്തിനു സമീപത്തു നിന്നും ഡബിള്‍ മുണ്ടും, ഒരു ജോഡി ചെരുപ്പും, വെള്ളക്കുപ്പിയും കണ്ടെത്തിയത്.

സംഭവ സ്ഥലത്തു നിന്നും ശേഖരിച്ച് അസ്ഥികൂടം ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. ഫോറന്‍സിക് പരിശോധന ഫലം വരുന്നതോടെ മാത്രമേ പുരുഷന്റേതാണോ മൃതദേഹം എന്നു സ്ഥിരീകരിക്കാനാവു. സമീപ പ്രദേശങ്ങളില്‍ നിന്നും റിപ്പേര്‍ട്ടു ചെയ്ത മിസിങ് കേസുകള്‍ സംബന്ധിച്ചുള്ള അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്.

കുട്ടികള്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ സ്‌കൂള്‍ മൈതാനത്തിനു സമീപത്തെ കാട്ടില്‍ നിന്നും തലയോട്ടിയും, അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെത്തിയത്. തുടര്‍ന്നു കുട്ടികള്‍ വിവരം ഗാന്ധിനഗര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഗാന്ധിനഗര്‍ പോലീസ് സംഘം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

Advertisment