എവിടെയും എന്തും 'സ്മാർട്ടാകു'ന്ന ഇന്നത്തെ കാലത്ത് വാർഡിലെ സേവനവും സ്മാർട്ടാവണമല്ലോ! വാർഡുതല സേവനത്തിനായി ആപ്പ് പുറത്തിറക്കി നഗരസഭ കൗൺസിലർ

New Update
20250911_111047

പാലക്കാട് : ജനപ്രതിനിധികൾ ജനങ്ങളോട് ഉത്തരവാദിത്വം ഉള്ളവരായിരിക്കണം.
വാർഡിലെ ജനങ്ങൾക്ക് കിട്ടേണ്ട സർക്കാർ-സർക്കാറേതര സേവനങ്ങൾ ഏതു സമയവും വിരൽതുമ്പിൽ ലഭ്യമാകുന്ന വിധം പുതിയ ആപ്പ്  പുറത്തിറക്കിയാണ് പാലക്കാട്  നഗരസഭ കൗൺസിലർ എം.സുലൈമാൻ വ്യത്യസ്തനായിരിക്കുന്നത്.വാർഡിലെ ജനങ്ങൾക്കായി കൗൺസിലർ ഏർപ്പെടുത്തിയ വാതിൽപ്പടി സേവന പദ്ധതിയുടെ ആദ്യ ഘട്ടമല്ല ഇത്.ജന സേവനങ്ങൾക്ക് ആശ്രയമായി വെൽഫയർ പോയിന്റ് എന്നപേരിൽ ഒരു ഓഫീസ് തന്നെ വാർഡിൽ പ്രവർത്തിക്കുന്നുണ്ട്.അതിനു പുറമെയാണ് ഈ ഡിജിറ്റൽ സർവീസ് പദ്ധതി.

Advertisment

32-ാം വാർഡിലെ ജനങ്ങൾക്ക് കൃത്യതയോടെയും എളുപ്പത്തിലും ആവശ്യങ്ങളും പരാതികളും ബോധിപ്പിക്കാനും വികസന പദ്ധതികളെക്കുറിച്ച് അറിയാനും സുതാര്യത ഉറപ്പുവരുത്താനും അവശ്യ സേവനങ്ങൾ ലഭ്യമാക്കാനും ഉദ്ദേശിച്ച് രൂപകൽപ്പന ചെയ്ത 'എൻ്റെ വാർഡ്' ആപ്പിൻ്റെ വാർഡ് തല ഉദ്ഘാടനം നടത്തി.

കൗൺസിലർ എം.സുലൈമാൻ പദ്ധതി വിശദീകരണം നടത്തി.വാർഡ് സമിതി ചെയർമാൻ പി.ലുഖ്മാൻ,കൺവീനർ എം.കാജാഹുസൈൻ, പി.എം.ഹാരിസ്,പി.ഹക്കീം,പി.അഫ്സൽ തുടങ്ങിയവർ സംസാരിച്ചു.

അപ്പോറ്റെറ്റ് സ്റ്റുഡിയോ സ്ഥാപകരും യുവസംരംഭകരുമായ അബ്ദുസമദ്,മുഹമ്മദ് അമീൻ എന്നിവരാണ് ആപ്പ് വികസിപ്പിച്ചത്. ജനക്ഷേമം എന്നപേരിൽ വികസന സപ്ലിമെന്റും വീഡിയോ ഡോക്യൂമെന്ററിയും ഇതിന്റെ ഭാഗമായി പുറത്തിറക്കുന്നതായും കൗൺസിലർ അറിയിച്ചു

Advertisment