/sathyam/media/media_files/2025/03/02/wQuAFAyktjhFrxBIQSSG.jpg)
കോട്ടയം : കവിതയ്‌ക്കും കഥയ്ക്കും ചിത്രത്തിനും ശില്പത്തിനും അവയുട ആവിഷ്ക്കര്‍ത്താക്കള്‍ക്ക് സ്വന്തംരചനകളെ പരിചയപ്പെടുത്തുന്നതിനുള്ള പൊതുവേദിയാണ് ''കവിത സാഹിതീസദസ്സ് ''.
പുരോഗമന കലാസാഹിത്യ സംഘം കോട്ടയം ഏരിയ കമ്മറ്റി, വനിതാസാഹിതി, പി.രാഘവന്‍ പഠനകേന്ദ്രം ഇവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ആദ്യപരിപാടി മാര്‍ച്ച് മൂന്നിന് കോട്ടയത്ത് 2 മണിക്ക് കെ.എസ്.ടി.എ ഹാളില്‍ നടക്കും.
യുവകവി വിഷ്ണുപ്രിയ പൂഞ്ഞാറിന്‍റെ ''താഴ്ന്നു പറക്കാത്ത പക്ഷികള്‍ '' എന്ന കവിതാസമാഹാരത്തിന്‍റെ അവതരണവും പരിചയപ്പെടുത്തലുമാണ് ആദ്യ പരിപാടി. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി ആര്‍.പ്രസന്നന്‍ 'കവിത സാഹിതീസദസ്സിന്‍റെ'' ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിക്കും.
സംസ്ഥാന കൗണ്‍സിലംഗം ഡോ.എം.ജി.ബാബുജി കൃതി പരിചയപ്പെടുത്തും. വനിതാസാഹിതി ജില്ലാ സെക്രട്ടറി പി.കെ.ജലജാമണി ആമുഖ പ്രഭാഷണം നടത്തും. പ്രസിഡന്‍റ് നസീമ സലിം അദ്ധ്യക്ഷയാകും.
പി.രാഘവന്‍ പഠനകേന്ദ്രം ചെയര്‍മാന്‍ ബി.ശശികുമാര്‍, ഡയറക്ടര്‍ സി.എന്‍.സത്യനേശന്‍, ജനറല്‍ കണ്‍വീനര്‍ അജയന്‍ കെ.മേനോന്‍, പു ക സ ജില്ലാ പ്രസിഡന്‍റ് പി.ആര്‍.ഹരിലാല്‍,ഏരിയ പ്രസിഡന്‍റ് ആര്‍.അര്‍ജുനന്‍ പിള്ള, സെക്രട്ടറി എ.എം.ബിന്നു, ഏലിയാമ്മ കോര എന്നിവര്‍ ആശംസകള്‍ നല്‍കും. പ്രമുഖ കവികളും സാംസ്കാരിക പ്രതിഭകളും പങ്കെടുക്കും. തുടര്‍ന്ന് ചൊല്ലരങ്ങ് നടക്കും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us