കോട്ടയം നാട്ടകത്ത് പണി പൂർത്തിയായ ലീഗൽ മെട്രോളജി ഭവന്റെയും ലബോറട്ടറി കോംപ്ലക്സിന്റെയും ഉദ്ഘാടനം ഒക്ടോബർ മൂന്നിന്

New Update
legal metrolage ktm

കോട്ടയം: നാട്ടകത്ത് പണി പൂർത്തിയായ ലീഗൽ മെട്രോളജി ഭവന്റെയും ലബോറട്ടറി കോംപ്ലക്സിന്റെയും ഉദ്ഘാടനം ഒക്ടോബർ മൂന്നിന് (വെള്ളിയാഴ്ച) വൈകീട്ട് നാലിന് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ നിർവ്വഹിക്കും.  സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും.
 
  എം.സി. റോഡിനോടു ചേർന്ന് പണികഴിപ്പിച്ചിട്ടുള്ള നാലു നിലക്കെട്ടിടമാണ് ഉദ്ഘാടനം ചെയ്യുന്നത്. ലീഗൽ മെട്രോളജി വകുപ്പ് ജില്ലാ ആസ്ഥാന ഓഫീസും, അനുബന്ധ ഓഫീസുകളും ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബോറട്ടറി കോംപ്ലക്‌സും മുറിയിൽ ഉണ്ടാകും.  

Advertisment

 എം.പിമാരായ അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, നഗരസഭാംഗങ്ങളായ സുനു സാറാ ജോൺ, എബി കുന്നേപറമ്പിൽ, ലീഗൽ മെട്രോളജി കൺട്രോളർ കിഷോർ കുമാർ, സംസ്ഥാന നിർമിതി കേന്ദ്രം റീജണൽ എൻജിനീയർ പി.കെ. രാജേഷ് കുമാർ, ലീഗൽ മെട്രോളജി അഡീഷണൽ കൺട്രോളർ ആർ. റീന ഗോപാൽ,  രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ടി.ആർ. രഘുനാഥൻ, അഡ്വ. വി.കെ. സന്തോഷ്‌കുമാർ, നാട്ടകം സുരേഷ്, ജി. ലിജിൻലാൽ, പ്രൊഫ. ലോപ്പസ് മാത്യു, അഡ്വ. ജെയ്സൺ ജോസഫ്, എം.ടി. കുര്യൻ, ഔസേപ്പച്ചൻ തകിടിയേൽ എന്നിവർ പങ്കെടുക്കും.

Advertisment