അന്തിമഹാ കാളൻകാവ് വേല ചേലക്കര ദേശം വേല കമ്മിറ്റി ഓഫീസിൻറെ ഉദ്ഘാടനം നടന്നു

author-image
സാബിര്‍ എം.ഐ
New Update
b8cec0e3-eaae-4994-ad74-e25bc2a5e8b0

തൃശൂർ : അന്തിമഹാ കാളൻകാവ് വേല ചേലക്കര ദേശം വേല കമ്മിറ്റി ഓഫീസിൻറെ ഉദ്ഘാടനം നടന്നു. യു ആർ പ്രദീപ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. നാടിൻറെ ആഘോഷമാണ്, കഴിഞ്ഞവർഷം വലിയൊരു കൂട്ടായ്മയുടെ ഒത്തൊരുമയുടെ ഭാഗമാണ് വേല മഹോത്സവം അതിവിപുലമായി നടത്തുവാൻ സാധിച്ചത്. 

Advertisment

വേലയും വെടിക്കെട്ടും വേല ചടങ്ങുകളും എല്ലാം ഭംഗിയായി ആഘോഷമായി നടത്തുവാൻ ഒത്തൊരുമയോടെ നമുക്ക് മുന്നോട്ടു നീങ്ങാം. നിങ്ങളിൽ ഒരാളായി എന്നും കൂടെയുണ്ടാകും എന്നും എംഎൽഎ യു ആർ പ്രദീപ് പറഞ്ഞു. 

ചടങ്ങിൽ ദേശ വേല കമ്മിറ്റി പ്രസിഡൻറ് പി കെ സുനിൽ അധ്യക്ഷത വഹിച്ചു. ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.ഗോപാലകൃഷ്ണൻ വിശിഷ്ടാതിഥിയായി. 

തട്ടക ദേശത്തെ വേലാ മഹോത്സവത്തിൽ ഒരുപാട് നാൾ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഇത്തവണ ആദ്യമായി പഞ്ചായത്ത് പ്രസിഡൻറ് എന്ന നിലയിൽ കൂടി ഇത്തവണ പ്രവർത്തിക്കുവാൻ അവസരം ലഭിച്ചിരിക്കുകയാണ്. നാടിൻറെ ഐക്യവും സാഹോദര്യവും ഒത്തുചേരുന്ന മഹോത്സവം അതിവിപുലമായി ആഘോഷിക്കാൻ സാധിക്കുന്ന എല്ലാ സഹായങ്ങളും കൂടെ നിന്ന് നിർവഹിക്കുമെന്ന് ടി ഗോപാലകൃഷ്ണൻ പറഞ്ഞു.


സെക്രട്ടറി ടി എ കേശവൻകുട്ടി സ്വാഗതവും പബ്ലിസിറ്റി കൺവീനർ എം അരുൺകുമാർ നന്ദിയും പറഞ്ഞു. യോഗത്തിൽ ജനറൽ കൺവീനർ ബേബി വർണിക, നാരായണ സ്വാമി പുലാക്കോട് കിഴക്കേമഠം തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. 

 പുലാക്കോട് കിഴക്കേ മഠം നാരായണസ്വാമിയിൽ നിന്ന് ആദ്യ സംഭാവന ദേശം പ്രസിഡൻറ് പി കെ സുനിൽ ഏറ്റുവാങ്ങി

Advertisment