പുതിയ മന്ദിരത്തിന്റെയും ഡയാലിസിസ് യൂണിറ്റിന്റെയും ഉദ്ഘാടനം

New Update
b5473512-ba4a-4e8a-aafe-c3550d40b635

പാറശ്ശാല: പാറശ്ശാല താലൂക്ക് ആശുപത്രിയിലെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് 4 മണിക്ക് നാടിന് സമർപ്പിക്കും.
 ആശുപത്രിയുടെ നവീകരണത്തിനായി 153 കോടി രൂപയുടെ മാസ്റ്റർപ്ലാനാണ് കിഫ്ബി വഴി നടപ്പിലാക്കുന്നത്. ഇതിൽ ഒന്നാം ഘട്ടമായാണ് 44 കോടി രൂപ ചെലവിൽ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ പണി പൂർത്തിയാക്കിയിരിക്കുന്നത്.

Advertisment

 ട്രോമ കെയർ യൂണിറ്റ്, അത്യാഹിത വിഭാഗം, ഓപ്പറേഷൻ തീയറ്ററുകൾ, ഐസിയു സൗകര്യം, അൾട്രാ സൗണ്ട് സ്കാനിംഗ്, ഫാർമസി, സെൻട്രൽ ലബോറട്ടറി എന്നിവക്കൊപ്പം മികച്ച സൗകര്യങ്ങളോട് കൂടിയ ഡയാലിസിസ് ബ്ലോക്കും കെട്ടിടത്തിൽ സജ്ജമാണ്.

 ദിവസം രണ്ട് ഷിഫ്റ്റുകളിലായി 40 പേർക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യവും കെട്ടിടത്തിലുണ്ട് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ  സി.കെ. ഹരീന്ദ്രൻ MLA സ്വാഗതം ആശംസിക്കും.

ശശി തരൂർ എം.പി., കെ.ആൻസലൻ എം.എൽ.എ, കെ.വിൻസൻ്റ് എം.എൽ.എ, വി.ജോയി എം.എൽ.എ, 
 ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി. സുരേഷ് കുമാർ, അംഗങ്ങൾ, പാറശ്ശാല മണ്ഡലത്തിലെ ബ്ലോക്ക് പഞ്ചായത്തുകളിലെയും ഗ്രാമപഞ്ചായത്തുകളിലെയും പ്രസിഡൻ്റ്മാരും  പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു സംസാരിക്കും.


 പൊതുജനാരോഗ്യ സംവിധാനങ്ങൾ കൂടുതൽ മികവുറ്റതാക്കിമാറ്റാനുള്ള ഇടപെടലുകളോടെ ജനകീയ സർക്കാർ മുന്നോട്ടുപോവുകയാണ്. ആ നിലയ്ക്കുള്ള മികച്ച ചുവടുവെപ്പാണ് പാറശ്ശാല താലൂക്ക് ആശുപത്രിയിൽ പുതുതായി പണി കഴിപ്പിച്ച സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്.

Advertisment