/sathyam/media/media_files/2025/09/24/jimmy-mattathipara-2025-09-24-18-20-47.jpg)
തൊടുപുഴ: കെ എം മാണി ഭവനിൽ ചേർന്ന ക്ഷീര കർഷക കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രെസംഗിക്കുകയായിരുന്നു ജിമ്മി മറ്റത്തിപ്പാറ. ക്ഷീര കർഷകർ പുലർച്ച മുതൽ രാത്രി ഏറെ വൈകി വരെ കഠിനാധ്വാനം ചെയ്തിട്ടും ക്ഷീരകർഷകർക്ക് ജീവിതം മുൻപോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ ഇൻസെന്റീവ് വർദ്ധിപ്പിക്കാൻ സർക്കാർ തയാറാവണമെന്ന് കേരളാ കോൺഗ്രസ് എം നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ ആവശ്യപ്പെട്ടു.
50 രൂപ യോടുത്തു വരുന്ന ഉത്പാദന ചിലവിനു ആനുപാതികമായി പാലിന് വില ലഭിക്കുന്നില്ല. പാലിന്റെ കൊഴുപ്പും കൊഴുപ്പിതര ഘടക ങ്ങളുടെയും അടിസ്ഥാനത്തിലാണ് ക്ഷീര സംഘങ്ങൾ പാൽവിലനിശ്ചയിക്കുന്നത്. സബ്‌സിഡിയായി കാലിതീറ്റ നൽകുന്നതുമൂലം കാലിതീറ്റ ആവശ്യമില്ലാത്ത ചെറുകിട ക്ഷീര കർഷകരും കാലിതീറ്റ വാങ്ങുവാൻ നിർബന്ധി തിരാവുകയാണ്.
പശു വളർത്തൽ വഴി ജീവിതം മുൻപോട്ടു കൊണ്ടു പോകാൻ കഴിയാത്തതുമൂലം ക്ഷീരകർഷകർ പശുവിനെ മറ്റു തൊഴിൽ മേഖലകൾ തേടുന്നതു മൂലം പാൽ ഉത്പാദനത്തിലും അസാധാരണമായ കുറവ് ഉണ്ടാകുന്നു.ഈ അവസ്ഥക്ക് മാറ്റം വരുത്താൻ ഉത്പാദന ചിലവിനു ആനുപതികമായി പാൽ വില വർദ്ധി പ്പിക്കണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു.ക്ഷീര കർഷക യൂണിയൻ നിയോജകമണ്ഡലം പ്രസിഡന്റ് ബിനോയ് മുടവനാട്ട് അധ്യക്ഷത വഹിച്ച കൺവൻഷനിൽ ഭാരവാഹികളായ ബിനീഷ് മുഞ്ഞനാട്ടുകുന്നേൽ, കുഞ്ഞുമോൻ വെട്ടിക്കുഴിചാലിൽ, ജോജോ അഴിക്കണ്ണിക്കൽ, രാജേഷ് വീട്ടിക്കൽ, ജോർജ് കുഴിഞ്ഞാലിൽ, ബെന്നി ചെറുവള്ളാത്ത്, ജോൺസൺ അടപ്പൂർ, ബിറ്റോയ് കൊടിയംകുന്നേൽ, ജോയി തട്ടാറ, കുട്ടിയച്ചൻ താഴത്തുവീട്ടിൽ,എം പി മോഹനചന്ദ്രൻനായർ, മനു പുറവക്കാട്ട്, തോമസ് നടുപടവിൽ, ശശി മകരംചേരിൽ തുടങ്ങിയവർ പ്രസംഗിച്ചു.