വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

New Update
VENGASSERY SCHOOL
വേങ്ങശ്ശേരി: വേങ്ങശ്ശേരി എൻ എസ്‌ എസ്‌ ഹൈസ്കൂളിൽ സ്വാതന്ത്ര്യ ദിനം സമുചിതമായി  ആഘോഷിച്ചു. പ്രധാനാധ്യാപകൻ എം. ശശികുമാർ പതാക ഉയർത്തി വി. വിദ്യ സ്വാഗതം ആശംസിച്ചു.പ്രധാനാദ്ധ്യാപകൻ എം. ശശികുമാറിന്റെ അധ്യക്ഷതയിൽ പി ടി എ പ്രസിഡണ്ട്‌ കെ. ഷിജി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിന് വി.വിദ്യ സ്വാഗതം പറഞ്ഞു.
Advertisment
എസ്.അഖില നന്ദി പ്രകാശിപ്പിച്ചു.   വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികൾ നടത്തി. എൻ.കെ നിയ കൃഷ്ണ,കെ.എ അരുണിമ, കെ. ആര്യ, പി.ആർ ദീഷ, കെ.ജിഷ്ണ, എം. അനന്യ, സി. നന്ദന കൃഷ്ണ,കെ. സംവൃത സുനിൽ, കെ. വിസ്മയ എന്നിവരുടെ നേതൃത്വത്തിൽ നൃത്തവും ഒൻപതാം ക്ലാസ്സ്‌ വിദ്യാർഥികളായ എം.ആര്യ, കെ.എ അരുണിമ, എൻ.കെ നിയകൃഷ്ണ എന്നിവർ ദേശഭക്തി ഗാനവും അവതരിപ്പിച്ചു.ടി.എസ് സഞ്ജീവ്, പി.ഹർഷ എന്നിവരുടെ സ്വാതന്ത്ര്യ ദിന പ്രസംഗവും ഉണ്ടായിരുന്നു. മധുര പലഹാര വിതരണവും നടത്തി.
Advertisment