ഇന്ത്യൻ നൃത്തോത്സവം വെബ് സ്ട്രീമിങ് പത്മശ്രീ ഡോ. ഓമനക്കുട്ടി ടീച്ചറും നർത്തകിമാരായ ഡോ.നീനാ പ്രസാദും, ഡോ.രാജശ്രീ വാര്യരും ചേർന്ന് നിർവ്വഹിച്ചു

New Update
IMG-20260110-WA0040

തിരുവനന്തപുരം : പത്മവിഭൂഷൺ ഡോ. കപിലാ വാൽസ്യായന്റെ നാമധേയത്തിൽ ഒരുക്കിയ രാജ്യത്തെ ശ്രദ്ധേയ നൃത്തോത്സവത്തിന്റെ രണ്ടാം അദ്ധ്യായ  വെബ് സ്ട്രീമിങ് ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂരിന്റെ അധ്യക്ഷതയിൽ പത്മശ്രീ. ഡോ. ഓമനക്കുട്ടി ടീച്ചറും പ്രശസ്ത നർത്തകിമാരായ ഡോ.നീനാ പ്രസാദും, ഡോ.രാജശ്രീ വാര്യരും ചേർന്ന് നിർവ്വഹിച്ചു.

Advertisment

പത്മശ്രീയും, പത്മവിഭൂഷണും കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ജേതാക്കളും ഉൾപ്പെട്ട നൃത്ത രംഗത്തെ ഗുരൂ മുഖങ്ങളാണ് കപിലാ ഫെസ്റ്റിൽ അണിനിരന്നത്.  ജനുവരി 11 മുതൽ  BHARAT BHAVAN KERALA എന്ന യു ട്യൂബ് ചാനലിലൂടെ പ്രൊഫ.കലാമണ്ഡലം സുബ്രമണ്യൻ അവതരിപ്പിച്ച സുഭദ്രാകരണം കഥകളി, ഡോ. സോമഭ ബന്ദോപാദ്ധ്യായ്, ഡോ. ശ്രേയ മഹതയും സംഘവും അവതരിപ്പിച്ച മണിപ്പൂരി നൃത്തം, രാമകൃഷ്‌ണതാലുക്ദാറും സംഘവും അവതരിപ്പിച്ച സത്രിയ നൃത്തം, ഭുവൻ കുമാറും സംഘവും   ആൻഡ് ടീം അവതരിപ്പിച്ച ചൗ നൃത്തം, ശർമിള ബിശ്വാസ് അവതരിപ്പിച്ച ഒഡീസ്സി നൃത്തം, പത്മശ്രീ. കലാമണ്ഡലം ക്ഷേമാവതി ടീച്ചർ അവതരിപ്പിച്ച മോഹിനിയാട്ടം, വിദുഷി ഉമാ ദോഗ്ര അവതരിപ്പിച്ച കഥക്, പത്മശ്രീ ഗീതാ ചന്ദ്രൻ അവതരിപ്പിച്ച ഭരതനാട്യം, വൈജയന്തി കാശി അവതരിപ്പിച്ച കുച്ചുപ്പുടി എന്നീ അവതരണങ്ങൾ പത്ത് ദിവസങ്ങളിലായ് വെബ് സ്ട്രീം ചെയ്യും .

ഈ വർഷത്തെ യങ് ടാലന്റ് ഇന്ത്യൻ ക്‌ളാസിക്കൽ ഡാൻസ് ഫെസ്റ്റിന്റെ വിശദ വിവരങ്ങളും ഇതിനൊപ്പം പേജിൽ ലഭ്യമാകും.

Advertisment