തൃശൂർ : സംസ്ഥാന സർക്കാർ 2025 ഏപ്രിൽ ഒന്നാം തീയതി മുതൽ നടപ്പിലാക്കിയ അന്യായമായ കോടതി ഫീസ് വർദ്ധനവ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ സമരപരിപാടികളുടെ ഭാഗമായി ഇന്ത്യൻ കോൺഗ്രസ് അയ്യന്തോൾ യൂണിറ്റ് തൃശൂർ ജില്ലാ കോടതി കോംപ്ലക്സിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജോസ് മേച്ചേരി അധ്യക്ഷത വഹിച്ച പരിപാടിയിൽ തൃശ്ശൂർ ജില്ലാ പ്രസിഡൻറ് അഡ്വക്കേറ്റ് അജി എസ് ധർണ ഉദ്ഘാടനം ചെയ്തു.
അഡ്വക്കേറ്റ് സുനിൽ ലാലൂർ, അഡ്വക്കേറ്റ് ജോയ് ബാസ്റ്റിൻ ചാക്കോള, അഡ്വക്കേറ്റ് സോണിയ കുരിയൻ, അഡ്വക്കേറ്റ് അനീഷ് എ ബി, അഡ്വക്കേറ്റ് ഇന്ദിരാദേവി, അഡ്വക്കേറ്റ് സണ്ണി ജോർജ്, അഡ്വക്കേറ്റ് കെ രാജീവൻ, അഡ്വക്കേറ്റ് ജോമോൻ കുന്നത്ത്, അഡ്വക്കേറ്റ് മനീഷ് ആർ, അഡ്വക്കേറ്റ് രശ്മി സിജിത്ത്, അഡ്വക്കേറ്റ് സ്മിനി ഷിജോ, അഡ്വക്കേറ്റ് ഡസ്റ്റിൻ ജോ, അഡ്വക്കേറ്റ് അനിൽ കൊട്ടാരത്തിൽ,അഡ്വ പ്രശാന്ത് കുന്നത്ത് എന്നിവർ പ്രസംഗിച്ചു.