New Update
/sathyam/media/media_files/2025/11/16/20251115_121233-2025-11-16-13-38-34.jpg)
കരിമ്പ: എം സി വൈ എം കരിമ്പ മേഖലയുടെ നേതൃത്വത്തിൽ മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് മൂവാറ്റുപുഴ ഭദ്രാസനം ഇൻസ്പിര-2k25 യുവജന ദിനാഘോഷം നടത്തി.
Advertisment
വിവിധ സെഷനുകളിലായി കരിമ്പ സെന്റ് മേരീസ് നിർമ്മലഗിരി മലങ്കര സുറിയാനി തീർത്ഥാടന ദേവാലയത്തിൽ നടത്തിയ ഏക ദിന പരിപാടി എം പി വി.കെ.ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു.
/filters:format(webp)/sathyam/media/media_files/2025/11/16/20251115_121705-2025-11-16-13-39-06.jpg)
മൂവാറ്റുപുഴ രൂപത അധ്യക്ഷൻ റവ.യുഹാനോൻ തെഡോഷ്യസ് മെത്രാപ്പോലീത്തയുടെ മുഖ്യ കർമികത്വത്തിൽ പരിശുദ്ധ കുർബാനയും പതാക ഉയർത്തലും പൊതുസമ്മേളനവും നടന്നു.
സാമൂഹ്യ തിന്മകൾ വ്യാപിക്കുമ്പോൾ യുവാക്കള്‍ പ്രതികരണ ശേഷി ഉള്ളവരാകരണമെന്നും,സേവന ശീലം വളര്‍ത്താന്‍ പരമാവധി ശ്രമിക്കണമെന്നും,എം പി പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/11/16/20251115_121919-2025-11-16-13-40-04.jpg)
സമൂഹത്തിന് നന്മ ചെയ്യാന്‍ സന്മനസ്സുള്ളവരാകണം യുവജനങ്ങൾ.മദ്യം മയക്കുമരുന്ന് തുടങ്ങിയ ലഹരി പദാർത്ഥങ്ങൾപലപ്പോഴും കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്ന ഒരു പ്രധാന കാരണമാണെന്ന് ധാരാളം സംഭവങ്ങൾ വ്യക്തമാക്കുന്നു.ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് നല്ലൊരു സമൂഹമായി മാറ്റിയെടുക്കാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്നും എം പി പറഞ്ഞു.
യുവജന സെമിനാറും യുവജന റാലിയും ആഘോഷമായി നടത്തി.വിവിധതരം കലാപരിപാടികളും അരങ്ങേറി. എം പി ക്ക് സ്നേഹോപഹാരം സമ്മാനിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us