New Update
/sathyam/media/media_files/ophHGaE0j2myJN6A392x.jpg)
അറക്കുളം : വൈദ്യുതി ബിൽ അടക്കാൻ താമസിച്ചു എന്ന കാരണാത്താൽ ഫ്യൂസ് ഊരി വയ്ക്കുന്നതിന് പകരം മീറ്ററിൽ നിന്നും വയർ മുറിച്ചു നീക്കി ഉപഭോക്താവിനു നല്ല സേവനം നൽകി കെ എസ ഇ ബി മാതൃകയായി. അറക്കുളം നേര്യംപറമ്പിൽ ജോസ് മാത്യുവിന്റെ വീട്ടിലെ കണക്ഷനിലാണ് കെ എസ ഈ ബി അധിക്യതർ ഈ പണി കാണിച്ചത്.
ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെ ഇൻവെർട്ടർ വീക്ക് ആയി തുടങ്ങിയപ്പോഴാണ് ജോസ് കറണ്ടില്ല എന്ന് മനസിലാക്കിയത്. സമീപത്തെ വീടുകളിൽ അന്വേഷിച്ചപ്പോൾ തനിക്കു മാത്രമാണ് കറണ്ടില്ലാത്തതെന്നു മനസിലായി. പരിചയത്തിലുള്ള ഒരു വയറിങ് ജീവനക്കാരനെ വിളിച്ചു നോക്കിയപ്പോൾ ആണ്, മീറ്ററിൽ നിന്നുള്ള വയറുകൾ ചുവടു ചേർത്ത് മുറിച്ചിരിക്കുന്നതായി കണ്ടത്. കെ എസ് ഇ ബി ഓഫീസിൽ വിളിച്ചു കാര്യം പറഞ്ഞു.
നോക്കാമെന്ന് അറിയിച്ചതല്ലാതെ മണിക്കൂറുകൾ കഴിഞ്ഞട്ടും ആരും വന്നില്ല. . വീണ്ടും കെ എസ ഇ ബി ഓഫീസിൽ വിളിച്ചപ്പോൾ വൈദ്യുതി ബില്ലിൽ കുടിശ്ശിക ഉള്ളത് കൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് പറയുന്നു . വർഷങ്ങളായി അഡ്വാൻസ് തുക അടച്ചിടുന്ന കണക്ഷനാണിത്. വിദേശത്തും, ബാംഗളൂർ മറ്റുമായി ജോലി ചെയ്യുന്ന ജോസ് പകുതി സമയങ്ങളിലും നാട്ടിൽ ഇല്ലാത്തതിനാൽ കൂടുതൽ തുക അഡ്വാൻസ് ആയി ഇടാറാണ് പതിവ്. റീചാർജ് ചെയ്യണമെങ്കിൽ അറിയിക്കണം എന്ന് പ്രത്യേകം പറഞ്ഞിട്ടുള്ളതുമായിരുന്നു.
ഇത് കെ എസ് ഇ ബി അധികൃതർക്കും അറിയാവുന്ന കാര്യമാണ്. ഉടൻ തന്നെ കുടിശ്ശികയായ 1032 രൂപ ഓൺലൈൻ വഴി അടച്ചു സ്ക്രീൻഷോട്ട് എ ഇ ക്ക് അയച്ചു കൊടുത്തു. എന്നിട്ടും മണിക്കൂറുകൾ കഴിഞ്ഞിട്ടും കണക്ഷൻ നൽകിയില്ല. എക്സിക്യൂട്ടീവ് എഞ്ചിനിയറെ വിളിച്ചു കാര്യം അറിയിച്ചു , വീണ്ടും വിളിക്കാതിരിക്കാൻ അദ്ദേഹം ജോസിന്റെ ഫോൺ ബ്ലോക്ക് ചെയ്തു. ബോർഡിലെ പല ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ല. വൈദ്യുതി വകുപ്പ് മന്ത്രിയെ വിളിച്ചറിയിച്ചു, മന്ത്രി പറഞ്ഞിട്ടും തീരുമാനം ആയില്ല.ഒടുവിൽ രാത്രി 10.30 ഓടെ കെഎസ്ഇബി യുടെ പുതിയ സി എം ഡി മിൻഹാജ് ഐ എ എസ് നെ വിളിച്ചു കാര്യം പറഞ്ഞു .
രാത്രി പതിനൊന്നു മണിക്ക് ശേഷം വൈദ്യുതി ബോർഡിന്റെ വാഹനത്തിൽ ജീവനക്കാർ വന്നു രണ്ടു മിനിറ്റ് കൊണ്ടു കണക്ഷൻ നൽകി തിരികെ പോയി. 15 ദിവസം മുൻപേ രേഖാമൂലം അറിയിപ്പ് നൽകാതെ കണക്ഷൻ വിച്ഛേദിക്കാൻ നിയമം ഇല്ല എന്നിരിക്കയാണ് വൈദ്യുതി ബോർഡ് ഈ പണി ചെയ്തത് . വൈദ്യുതി ബോർഡിൻ്റെ സെക്ഷൻ ഓഫീസിൽ വ്യാപകമായ ക്രമക്കേടാണ് നടക്കുന്നത് . ഉത്തരവാദിത്തപ്പെട്ട ഒരു ജീവനക്കാരനും ഇല്ല. ശമ്പളം മേടിക്കാനായി മാത്രം ആണ് ഇവർ ജോലിക്കു വരുന്നത് .
പുതിയ കണക്ഷന് വേണ്ടി പണമടക്കുന്നവർക്ക് ഏഴ് ദിവസത്തിനുള്ളിൽ കൊടുക്കേണ്ട കണക്ഷൻ മാസങ്ങൾ എടുത്താണ് നൽകുന്നത്. ഒരു ആവശ്യത്തിന് വിളിച്ചാൽ ഫോൺ എടുക്കാറില്ല. ഫോൺ വിളിക്കാതിരിക്കാൻ ഓഫീസ് ഫോണുകളിൽ വിളിക്കുന്നവരുടെ നമ്പറുകൾ ബ്ലോക്ക് ചെയ്തു വയ്ക്കുന്ന വിധത്തിൽ തരം താണ പ്രവർത്തികൾ ആണ് അധികൃതരുടെ ഭാഗത്തു നിന്നും ഉപഭോക്താവിന് ലഭിക്കുന്നത്.
ഓഫീസ് സമയത്ത് മദ്യ ലഹരിയിൽ മുഴകിയിരിക്കുന്ന എ ഇ ക്ക് ന്യൂട്ടർ , ഫേസ് ഏതാണ് എന്നു പോലും മനസിലാക്കാൻ സാധിക്കുന്നില്ല. സെക്ഷൻ ഓഫീസിൽ ജീവനക്കാർ സ്ഥിര മദ്യപാനമാണന്ന് നാട്ടുകാർ പറയുന്നു. മിക്ക ദിവസങ്ങളിലും കറണ്ട് തകരാറിലാണ്. നേരെ വണ്ണം പൊതു ജനങ്ങൾക്ക് കൃത്യമായി വെദ്യുതി ലഭിക്കാറില്ല. എറിക്‌സ്സൺ, റോയിട്ടേഴ്‌സ്, ബിബിസി തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള, വിവിധ ദേശിയ അന്തർ ദേശിയ മാധ്യമങ്ങളിൽ ലേഖനങ്ങൾ എഴുതുന്ന ജോസ് മാത്യു നേര്യംപറമ്പിൽ വെദ്യുതി ബോർഡിന്റെ അനാസ്ഥയ്ക്കെതിരെ പോരാടാൻ തീരുമാനിച്ചിരിക്കുകയാണ്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us