ഇൻറർ കൊളീജിയറ്റ് യോഗ: കുറവിലങ്ങാട് ദേവമാതാ കോളേജ് വീണ്ടും ജേതാക്കൾ

New Update
61018ca8-3efb-4a34-890a-ad907ede4415

കുറവിലങ്ങാട്: എം. ജി.  സർവകലാശാല ഇൻറർ കൊളീജിയറ്റ്  യോഗ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ പന്ത്രണ്ടാം തവണയും ജേതാക്കളായി ദേവമാതാ കോളേജ്. പ്രണവ് പ്രദീപ്, ജോണിഷ് ഷാജി, അഖിൽ കെ പി, ജിതിൻ ഷാജി, അനാബ് എസ് . വർഗീസ്, സാത്വിക് ചന്ദ്രൻ എന്നിവർ ഉൾപ്പെട്ട ടീമാണ് ജേതാക്കളായത്.

Advertisment

ബാംഗ്ലൂരിൽ നടക്കുന്ന ഓൾ ഇന്ത്യ ഇൻറർ യൂണിവേഴ്സിറ്റി യോഗ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ പ്രണവ് പ്രദീപ് യോഗ്യത നേടി. പ്രിൻസിപ്പൽ പ്രൊഫ. ഡോ. സുനിൽ സി. മാത്യു , വൈസ് പ്രിൻസിപ്പൽ ഫാ. ഡിനോയ് മാത്യു കവളമാക്കൽ, ബർസാർ ഫാ. ജോസഫ് മണിയൻചിറ എന്നിവർ വിജയികളെ അനുമോദിച്ചു. ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവി പ്രസീദാ മാത്യു,  ക്യാപ്റ്റൻ ഡോ. സതീഷ് തോമസ് എന്നിവരുടെ ശിക്ഷണത്തിലാണ് കോളേജ് നേട്ടം കൈവരിച്ചത്

Advertisment