/sathyam/media/media_files/2025/11/02/3636e9d3-cdd3-433f-abe6-26846e3a47f1-2025-11-02-21-15-44.jpg)
അങ്കമാലി : ഓൾ കേരള. ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ അങ്കമാലി അഡ്‌ലസ് ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ മൂന്ന് ദിവസമായി നടന്ന് വരുന്ന ജുവലറി ഫെയർ സമാപിച്ചപ്പോൾ ഫെയറിൽ പങ്കെടുത്ത സ്വർണ്ണ - രത്ന -പ്ലാറ്റിനം ആഭരണ നിർമ്മാതാക്കളും, മൊത്തവ്യാപാരികൾക്കുമായി അയ്യായിരം കോടി രൂപയുടെ ഓർഡർ ലഭിച്ചുവെന്ന് എക്സിബിഷൻ കോ-ഓർഡിനേറ്റർ റോയി പാലത്ര , ഹാഷിം കോന്നി. എ. കെ. ജി. എസ്.എം.എ. സംസ്ഥാന പ്രസിഡൻ്റ് ജസ്റ്റിൻ പാലത്ര ജനറൽ സെക്രട്ടറി കെ.എം. ജലീൽ എന്നിവർ പറഞ്ഞു സമാപന സമ്മേളനം ബെന്നി ബഹ് നാൻ എം.പി. ഉദ്ഘാടനം ചെയ്തു.
/filters:format(webp)/sathyam/media/media_files/2025/11/02/72ecd9c7-6c3d-47b3-9490-a8ca6d4cd098-2025-11-02-21-26-24.jpg)
സ്വർണ്ണ വ്യാപാരമേഖലയിലെ പ്രശ്നങ്ങൾ കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ട് വരുമെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് ബെന്നി ബഹ് നാൻ പറഞ്ഞു.
സ്വർണ്ണവ്യാപാര മേഖലയിൽ നിന്നു ലഭിക്കുന്ന ജി.എസ്.ടി വരുമാനം നിർണ്ണയിച്ച് പ്രസിദ്ധീകരിക്കാൻ ഗവണ്മെൻ്റ് അമാന്തിക്കുന്നത് എന്തിനാണന്ന് അദ്ദേഹം ചോദിച്ചു. സ്വർണ്ണ വില കയറ്റത്തിൻ്റെ പശ്ചാതലത്തിൽ സ്വർണ്ണത്തിനുള്ള ജി.എസ്.ടി ഒരു ശതമാനമാക്കണമെന്ന ആവശ്യം പാർലമെൻ്റിൽ ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡൻ്റ് ജസ്റ്റിൻ പാലത്ര അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.എം. ജലീൽ, ബിന്ദു മാധവ് (ഭീമ )റോയി പാലത്ര , ഹാഷിം കോന്നി, പി.എം. ജോസ് മാനുവൽ സൻസ്, നസീർ പുന്നക്കൽ, കണ്ണൻശരവണ. ജോയി പഴയ മഠം, അശോകൻ നായർ,മെയ്തു വരമ്പത്ത് നിക്സൺ മാവേലി എന്നിവർ പ്രസംഗിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us