സ്പൈസസ് ബോര്‍ഡ് കൊച്ചിയിലെ ആസ്ഥാന മന്ദിരത്തില്‍ ദ്വിദിന അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു

New Update
INTERNATIONAL YOGA DAY

കൊച്ചി: സ്പൈസസ് ബോര്‍ഡ് കൊച്ചിയിലെ ആസ്ഥാന മന്ദിരത്തില്‍ ദ്വിദിന അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു. വെൽനസ് പ്രോഗ്രാമുകളോട് കൂടി നടന്ന ചടങ്ങിന്റെ ഉത്‌ഘാടനം  സ്‌പൈസസ് ബോർഡ് സെക്രട്ടറി പി. ഹേമലത ഐഎഎസ് നിർവഹിച്ചു.

Advertisment

ജൂൺ 20 ന് ധ്യാന പരിശീലനത്തോടെ ആരംഭിച്ച ചടങ്ങ് ജൂൺ 21 ന് സമ്പൂർണ്ണ യോഗ പരിശീലത്തോടെ സമാപിച്ചു. എറണാകുളം യോഗാസന ജോയിന്റ് സെക്രട്ടറിയും ന്യൂയോഗ സ്ഥാപകയുമായ അമല കെ.വി യോഗ സെഷന് നേതൃത്വം നല്‍കി. ഇടപ്പള്ളിയിലെ അരോയ യോഗയിൽ നിന്നുള്ള യോഗ പരിശീലക അംബിക വിവിധ യോഗാസനങ്ങളും ശ്വസന രീതികളും ജീവനക്കാർക്ക് പരിചയപ്പെടുത്തി.